ബാഹുബലി-2ന് ശേഷം പ്രഭാസിന് ഉറക്കമില്ല
text_fieldsഇന്ത്യൻ സിനിമയിലെ റെക്കോർഡുകളെല്ലാം ദേദിച്ച് മുന്നേറുകയാണ് രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബാഹുബലി-2. ആളുകൾ ബാഹുബലിയുടെ ടിക്കറ്റിനായി തിയേറ്ററുകളിൽ ഇപ്പോഴും ക്യൂ നിൽക്കുകയാണ്. ചിലർ കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് ചിന്തിച്ച് നടക്കുന്നു.
എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഇതൊന്നുമല്ല. സിനിമ റിലീസായതിന് ശേഷം നായകൻ പ്രഭാസിന് സമാധാനത്തിൽ ഒന്ന് ഉറങ്ങാൻ പോലും സാധിച്ചിട്ടില്ലെന്നതാണ് പുതിയ വാർത്ത. സിനിമയിൽ താരത്തിെൻറ പ്രകടനത്തെ അഭിന്ദിച്ച് കൊണ്ടുള്ള ആരാധകരുടെ ഫോൺവിളികളും സന്ദേശങ്ങളുമാണ് പ്രഭാസിെൻറ ഉറക്കം നഷ്ടപ്പെടുത്തിയത്.
ബാഹുബലിയുടെ രണ്ടാം ഭാഗത്തിലും അതിഗംഭീരൻ പ്രകടനമാണ് പ്രഭാസ് കാഴ്ച വെച്ചിരിക്കുന്നത്. നാല് വർഷമാണ് താരം ചിത്രത്തിനായി മാറ്റിവെച്ചത്. എന്തായാലും പ്രഭാസിെൻറ സിനിമയോടുള്ള അർപ്പണബോധം വെറുതേയായില്ല. ഒന്നാം ഭാഗത്തേക്കാൾ മികച്ച പ്രകടനമാണ് പ്രഭാസ് കാഴ്ചവെച്ചതെന്നാണ് നിരൂപകരുടെ വിലയിരുത്തൽ. ഇൗ പെർഫോമൻസിനെ അഭിന്ദിക്കാൻ വിളിച്ച ആരാധകരെ കുറ്റം പറയാനൊക്കില്ല. എങ്കിലും താരത്തിെൻറ ഉറക്കം കെടുത്തിയുള്ള ഫോൺവിളികൾ ഒഴിവാക്കണമെന്നാണ് പലരുടെയും അഭ്യർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
