തിയറ്റർ സമുച്ചയം: ൈകേയറ്റം കണ്ടെത്താൻ വിശദ പരിശോധന വേണം
text_fieldsതൃശൂര്‍: ചാലക്കുടിയില്‍ നടന് ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയേറിയത് സംബന്ധിച്ച അന്വേഷണം സങ്കീര്‍ണമാണെന്ന് കലക്ടർ ഡോ. എ. കൗശിഗെൻറ റിപ്പോര്‍ട്ട്. പുറമ്പോക്കുഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയെന്ന് പരിശോധിക്കണമെന്നും കലക്ടര്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നല്കിയ റിപ്പോര്‍ട്ടിൽ പറയുന്നു.
1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പല രേഖകളും നഷ്ടമായിട്ടുണ്ടെന്നും കൈയേറ്റം കണ്ടെത്താന്‍ വിശദ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൈയേറ്റം കണ്ടെത്താന്‍ രേഖകളുടെ അഭാവമുണ്ട്. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പിെൻറ ഉന്നത സംഘം അന്വേഷിക്കണം.
അതേസമയം, പുറമ്പോക്കുഭൂമി ൈകേയറിയതാണെന്ന ആരോപണം സാധൂകരിക്കുന്ന സൂചനകൾ റിപ്പോർട്ടിലുണ്ട്. ദിലീപിന് അനുകൂലമായി റിപ്പോർട്ട് നൽകിയ മുൻ കലക്ടർ എം.എസ്. ജയയുടെ നടപടി സംശയത്തിലാക്കുന്നതുകൂടിയാണ് കലക്ടറുടെ റിപ്പോർട്ട്. രാജഭൂമിയായിരുന്ന സ്ഥലം പിന്നീട് സർക്കാർഭൂമിയാക്കിയതാണ്. ഇതിൽ ദേശീയപാതക്ക് കുറച്ച് ഭൂമി വിട്ടുകൊടുത്തു. ഇവിടെ പിന്നീട് ചില പോക്കുവരവുകൾ നടന്നതായും കലക്ടർ തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു.
സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. തിയറ്റര്‍ നിര്‍മാണവേളയില്‍ ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ അന്നത്തെ കലക്ടർ എം.എസ്. ജയയാണ് ദിലീപിേൻറത് പുറമ്പോക്കുഭൂമിയല്ലെന്ന് റിപ്പോർട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
