Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൾസർ സുനി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ 

text_fields
bookmark_border
പൾസർ സുനി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ 
cancel

കൊച്ചി: ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതി പൾസർ സുനിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് കോടതിയിൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. എട്ട് ദിവസത്തേക്ക് സുനിയെ കസ്റ്റഡിയിൽ വിടണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും അഞ്ച് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. 

നടിയെ ആക്രമിച്ചതിന് പിന്നാലെ സുനി താമസിച്ച കോയമ്പത്തൂരിൽ കൊണ്ടുപോയി തെളിവെടുക്കണമെന്നും പൊലീസ് നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജയിലിൽ നിന്നും ഫോൺ വിളിച്ച കേസുമായി ബന്ധപ്പെട്ട് സുനിയെ കാക്കനാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

സുനിയെ കഴിഞ്ഞ ദിവസം അങ്കമാലി കോടതി പതിനെട്ട് വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേസില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ നടത്തേണ്ടതുണ്ടെന്നും  കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്നും കാണിച്ചാണ് പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - police get Pulsar suni 5 days custody actress attack case
Next Story