Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right...

 കീർത്തിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍; പെൻഗ്വിൻ ടീസർ പുറത്ത്​

text_fields
bookmark_border
 കീർത്തിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍; പെൻഗ്വിൻ ടീസർ പുറത്ത്​
cancel

കീര്‍ത്തി സൂരേഷ് കേ​ന്ദ്ര കഥാപാത്രമാകുന്ന പെന്‍ഗ്വിന്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഒ.ടി.ടി റിലീസായി പുറത്തെത്തുന്ന ചിത്രത്തി​​െൻറ ടീസർ പ്രശസ്​ത നടിമാരായ സാമന്ത അക്കിനേനിയും താപ്‌സീ പന്നുവും ത്രിഷയും മഞ്ജു വാര്യരും ചേര്‍ന്നാണ്​ റിലീസ്​ ചെയ്​തത്​. 

ആമസോണ്‍ പ്രൈം വിഡിയോയിലൂടെ മാത്രമായി ജൂണ്‍ 19-ന് വേള്‍ഡ് പ്രീമിയറിന് തയ്യാറെടുക്കുന്ന ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍, ത​​െൻറ കുഞ്ഞിനെ രക്ഷിക്കാനുള്ള ഒരമ്മയുടെ വികാരനിര്‍ഭരവും സാഹസികവുമായ യാത്രയുടെ കഥയാണ്.

കാര്‍ത്തിക് സുബ്ബരാജ്, സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസ്, പാഷന്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തി​​െൻറ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ്​ റിലീസ്​ ചെയ്​തത്​. തമിഴിലും തെലുങ്കിലും മലയാളത്തില്‍ ഡബ് ചെയ്​തെത്തുന്ന ചിത്രം തമിഴിൽ നിന്ന്​ നേരിട്ട്​ ഒ.ടി.ടി റിലീസായി വരുന്ന രണ്ടാമത്തെ ചിത്രമാണ്​. നേരത്തെ ജ്യോതിക നായികയായ പൊൻമകൾ വന്താൽ എന്ന ചിത്രമാണ്​ ഇത്തരത്തിൽ പ്രേക്ഷകരിലേക്ക്​ എത്തിയത്​. ചിത്രത്തിന്​ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keerthy sureshPenguin Movie
News Summary - Penguin Official Teaser Keerthy Suresh-movie news
Next Story