Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right`പാതിരകാലം`

`പാതിരകാലം`

text_fields
bookmark_border
pthirakalam
cancel

തൃശൂർ: വർത്തമാനകാല ​േകരളത്തി​​െൻറ യഥാർഥ രാഷ്​ട്രീയ ചിത്രം വരച്ചുകാട്ടിയ പ്രിയനന്ദന​​െൻറ ‘പാതിരകാലം’ എന്ന ജനകീയ സിനിമയെ സാംസ്​ക്കാരിക ​േകരളം ഹൃദയത്തിൽ ഏറ്റുവാങ്ങി. നിറഞ്ഞ സദസിനെ സാക്ഷിയാക്കി തൃശൂർ ഗിരിജ തിയറ്ററിൽ രാവിലെ ഒമ്പതിന്​ ആദ്യ ഷോ അരങ്ങേറി. സിനിമ, നാടക പ്രവർത്തകരടക്കമുള്ള സാംസ്​ക്കാരിക രംഗത്തുള്ളവരും രാഷ്​ട്രീയ പ്രവർത്തകരും നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്ന സഹൃദയരും നെഞ്ച്​ ​െനരിപ്പോടാക്കിയാണ്​ ‘പാതിരകാലം’ കണ്ട്​ ഇറങ്ങിയത്​. 

പിതാവിനെ അന്വേഷിച്ച്​ അലയുന്ന 'ജഹനാര' എന്ന യുവതിയുടെ കഥ പക്ഷെ, രാജനെ അന്വേഷിച്ചിറങ്ങിയ ഇൗച്ചരവാരിയരെ ഒാർമിപ്പിക്കുന്നതാണ്​. മനുഷ്യർക്കുവേണ്ടി ജീവിച്ച്​ തീർന്ന ഒരു മനുഷ്യ​​െൻറ കഥയാണെന്നും ‘പാതിരകാല’ത്തെക്കുറിച്ച്​ പറയാമെന്ന്​ സാംസ്​ക്കാരിക പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഭരണകൂടവും പൊലീസും നടത്തുന്ന ഭീകരതകൾ സിനിമ വരച്ചു കാണിക്കുന്നു. പൊലീസ്​ സമൂഹത്തിന്​ ആവശ്യമാണെന്ന്​ തോന്നണമെങ്കിൽ ഭീതിയും സംഘർഷവും വേണമെന്നും സംഘർഷം ഇല്ലെങ്കിൽ പൊലീസ്​ ഭീതിയ​ുണ്ടാക്കുമെന്നും ശ്രീജിത്ത്​ രവി അ വതരിപ്പിക്കുന്ന കുര്യാക്കോസ്​ എന്ന പൊലീസ്​ ഉദ്യോഗസ്​ഥ​​െൻറ ‘വെളിപ്പെടുത്തൽ’ ഇതിനെ സാധൂകരിക്കുന്നു. 

priyanandan
പ്രിയനന്ദൻ
 

ആദിവാസികളുടെയും കടപ്പുറത്തെ സ്​ത്രീകളുടെയും കുട്ടികളുടെയും സാമ്രാജ്യത്ത കോർപറേറ്റുകളുടെ ചൂഷണത്തിന്​ വിധേയരാവുന്നവരുടെയും യഥാർഥ അവസ്​ഥയെന്താണെന്ന് ‘പാതിരകാലം’ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യാവകാശ വിഷയങ്ങളിലും ജനകീയ പ്രശ്​നങ്ങളിലും ഇടപ്പെടുന്ന ആക്​റ്റിവിസ്​റ്റുകളെ ഒന്നുകിൽ മാവോവാദികളായും അല്ലെങ്കിൽ തീവ്രവാദികളായും ചിത്രീകരിച്ച്​ പീഡിപ്പിക്കുന്ന സർക്കാരി​​െൻറയും പൊലീസി​​െൻറയും നടപടികൾ നീറ്റലുണ്ടാക്കും വിധമാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. നല്ല സ്​ത്രീ^പുരുഷ സൗഹൃദത്തെ അനാശാസ്യമായും സുഹൃത്തുക്കളായ മുസ്​ലിം യുവതിയെയും ഹിന്ദു യുവാവിനെയും ഒന്നിച്ച്​​ കണ്ടാൽ നിർബന്ധ മതമാറ്റമാണെന്ന്​ കാണുകയും ചെയ്യുന്ന ഇന്ന​െത്ത സാമൂഹിക കാഴ്​ച്ചപ്പാടും സിനിമ ചർച്ച ചെയ്യുന്നു. 

pathirakalam

മനുഷ്യർക്കുവേണ്ടി ജീവിച്ച ഹുസൈൻ എന്ന ആക്​റ്റിവിസ്​റ്റ്​ വെളുമ്പിയെന്ന ആദിവാസി വൃദ്ധയോട്​ അവർ നിത്യവും ചവിട്ടുന്ന ഒരുപിടി മണ്ണ്​​ ആവശ്യപ്പെടുന്നു. സ്​ത്രീകൾ പാതാളത്തിലേക്ക്​ തല കുത്തി വീഴുന്ന മണ്ണിൽ നന്മ വിളയാൻ വിതറുന്നതിനാണെന്ന്​ ഹുസൈൻ പറയുന്നു. ഉപ്പയെ അന്വേഷിച്ചു നടന്ന മകൾ ജഹനാര ആ മണ്ണ്​ വിതറുന്നതോടെയാണ്​ സിനിമക്ക്​ തിരശീല താഴുന്നത്​. 

ജഹനാരയെ മൈഥിലിയും അവളുടെ അന്വേഷണങ്ങൾക്ക്​ സഹായിക്കുന്ന സ​ൃഹൃത്ത്​ മഹേഷിനെ കലേഷ്​ കണ്ണാത്തും അവതരിപ്പിക്കുന്നു. ശബ്ദംകൊണ്ട്​ ഹു​ൈസന്​ ജീവൻ നൽകിയത്​ ജോയ്​ മാത്യുവാണ്​. ഇന്ദ്രൻസിനെ കൂടാതെ നിരവധി നാടക പ്രവർത്തകരും വേഷമിട്ടിട്ടുണ്ട്​. പ്രിയനന്ദന​​െൻറ മകൻ അശ്വഘോഷ​​െൻറ ഛായാഗ്രഹണവും താള വിദഗ്​ധൻ സുനിൽകുമാർ അയ്യന്തോളി​​െൻറ സംഗീതവുമാണ്​ കവി പി.എൻ. ​േഗാപീകൃഷ്​ണൻ തിരക്കഥയെഴുതിയ ചിത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റു ഘടകങ്ങൾ. 

ആജ്​ ഫിലിംസി​​െൻറ ബാനറിൽ മുരളി മാട്ടുമ്മലാണ്​ നിർമാതാവ്​. ജനകീയമായി ടിക്കറ്റ്​ വിൽപന നടത്തിയ സിനിമയുടെ പ്രദർശനം ഞായറാഴ്​ച്ച രാവിലെ ഒമ്പതിനുമുണ്ട്​. ശനിയാ​ഴ്​ച്ച കെ. രാജൻ എം.എൽ.എ., സംവിധായകൻ സത്യൻ അന്തിക്കാട്​, നടൻ വി​.കെ. ശ്രീരാമൻ, നടി കലാമണ്ഡലം രാധിക, സി.പി.എം. നേതാക്കളായ പ്രെഫ. എം. മുരളീധരൻ, യു.പി. ജോസഫ്​ തുടങ്ങിയവർ ആദ്യ പ്രദർശനത്തിന്​ എത്തിയിരുന്നു. 

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PATHIRAKALAMmalayalam newsmovie newspriyanandanArt Film
News Summary - Pathirakalam Prityanandan-Movie News
Next Story