Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർവതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല -മഞ്ജു

text_fields
bookmark_border
പാർവതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല -മഞ്ജു
cancel

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക് ഒാഫ് എന്ന ചിത്രത്തെ പുകഴ്ത്തി നടി മഞ്ജു വാര്യർ. ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചെന്നും പാർവതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ലെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.  

മഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

ടേക്ക് ഓഫിനെ ഒറ്റവാക്കിൽ ഉജ്ജ്വലം എന്നുവിശേഷിപ്പിക്കാം. ഈ സിനിമ മലയാളത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നു. ഈ വിജയം ആകാശത്തേക്ക് ടേക്ക് ഓഫ് ചെയ്യപ്പെടുമ്പോൾ അതിന്റെ ചരിവിലെവിടെയോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന രാജേഷ് പിള്ളയെ തന്നെയാകും അത് ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുക. ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചു. പാർവതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല. അത്രയും അവിസ്മരണീയമാണത്. ആസിഫും വളരെനന്നായി. മഹേഷ് നാരായണൻ എന്ന ഫിലിംമേക്കർ എല്ലാം അംശങ്ങളിലും നിറഞ്ഞുനിൽക്കുന്നു. ഈ ചിത്രമൊരുക്കാൻ മുന്നിൽ നിന്ന നിർമാതാവ് ആന്റോ ജോസഫും അഭിനന്ദനം അർഹിക്കുന്നു. 

 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - parvathy's act in take off is amazing manju
Next Story