ആടിപ്പാടി പ്രണവും കല്യാണിയും; ചിത്രങ്ങൽ വൈറൽ 

14:41 PM
11/01/2019

മോഹൻലാൽ-പ്രിയദർശൻ ചിത്രം കുഞ്ഞാലിമരക്കാറിന്‍റെ ചിത്രങ്ങൾ മുമ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിൽ മോഹൻലാലിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണെന്നും വാർത്തകൾ വന്നു. 

സിനിമയില്‍ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും നൃത്തമാടുന്ന രംഗങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. ഇരുവർക്കും പുറമെ കീർത്തി സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായിക. 

പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍, മധു, മുകേഷ്,നെടുമുടി വേണു, സുഹാസിനി, സിദ്ധിഖ്, ഹരീഷ് പേരടി തുടങ്ങിയ വന്‍താര നിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി.കുരുവിള, റോയ് സി.ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡി.ഇമ്മനാണ് സംഗീതം.

Loading...
COMMENTS