ദിലീപ് കുമാർ മുതൽ ബച്ചൻ വരെ; ‘പന്ദാരി ദാദ’യെ അനുസ്മരിച്ച് ബോളിവുഡ് 

13:40 PM
18/02/2020

മുംബൈ: ജീവിതത്തിന്‍റെ മേക്കപ്പ് അഴിച്ച് വിടപറഞ്ഞ ബോളിവുഡിന്‍റെ സ്വന്തം 'പന്ദാരി ദാദ'യെ അനുസ്മരിച്ച് താരങ്ങൾ. മുൻകാല താരമായ ദിലീപ് കുമാറിനെ മേക്കപ്പിട്ട് തുടങ്ങിയ പന്ദാരി ജൂകറെ.

പന്ദാരി ദാദയെന്നാണ് ബോളിവുഡ് വിളിച്ചത്. ദിലീപ് കുമാർ മുതൽ ദേവ് ആനന്ദ് വരെയും മധുബാല മുതൽ അമിതാഭ് ബച്ചൻ വരെയുമുള്ള താരങ്ങളോടൊപ്പം മേക്കപ്പ് പെട്ടിയുമായി പന്ദാരി കൂടെയുണ്ടായിരുന്നു. 

അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത് തുടങ്ങി പ്രമുഖരാണ് പന്ദാരിയെ അനുസ്മരിച്ചത്. പന്ദാരിയുടെ വിയോഗം ബോളിവുഡിന് വലിയ നഷ്ടമാണ്. എന്‍റെ ആദ്യ കാലങ്ങളിലെ പ്രധാന മേക്കപ്പ് ആർട്ടിസ്റ്റ് പന്ദാരിയായിരുന്നു. നികത്താനാവാത്ത നഷ്ടമാണത് -അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു. 

പന്ദാരി ദാദയുടെ മരണം വലിയ ദു:ഖമുണ്ടാക്കുന്നു. തേസാബ്, റാം ലേഖൻ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തപ്പോൾ നല്ല ഒാർമകളാണുള്ളത്. സ്ക്രീനിൽ ഒാരോരുത്തരെയും സുന്ദരികളും സുന്ദരൻമാരുമാക്കുന്നതിൽ അദ്ദേഹം വിജയിച്ചുവെന്നാണ് മാധുരി ദീക്ഷിത്തിന്‍റെ ട്വീറ്റ്. 

 

Loading...
COMMENTS