ടൊവീനോയുടെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു; പള്ളിച്ചട്ടമ്പി

13:08 PM
20/06/2019
Pallichattambi

ടൊവീനോ നായകനാകുന്ന ബഹ്മാണ്ഡ ചിത്രം പ്രഖ്യാപിച്ചു. പള്ളിച്ചട്ടമ്പി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്‍റണിയാണ്. ‘ക്വീന്‍’ ആയിരുന്നു ഡിജോയുടെ ആദ്യ ചിത്രം. 

ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദാദാസാഹിബ്, ശിക്കാര്‍, നടന്‍ തുടങ്ങിയ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ ഒരുക്കുന്നത്. 

തന്റെ സിനിമാ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രമായിരിക്കും പള്ളിച്ചട്ടമ്പി എന്ന് ഡിജോ ജോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഹിസ്റ്റോറിക്കല്‍ ഡ്രാമ സിനിമയായിരിക്കും പള്ളിച്ചട്ടമ്പി എന്നും സംവിധാകന്‍ പറയുന്നു. എഴുത്തിലൂടെ ചരിത്രകഥ പറയുക എന്നതിലുപരി ഒരു മികച്ച വിഷ്വല്‍ എക്‌സ്പീരിയന്‍സ് ഒരുക്കുകയാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 

Pallichattambi Poster


 

Loading...
COMMENTS