സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ വിസമ്മതിച്ച നടിയെ വെടിവെച്ചു കൊന്നു
text_fieldsപെഷാവർ: സ്വകാര്യ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിെന തുടർന്ന് പാകിസ്താനിൽ നടിയെ മൂന്നംഗസംഘം വെടിവെച്ചു കൊന്നു. ഗായികയും നടിയുമായ സുംബുൾ ഇക്ബാലാണ്(25) കൊല്ലപ്പെട്ടത്. മർദാനിലെ ഷെയ്ക് മാൾട്ടൂൺ നഗരത്തിൽ നടിയുടെ വസതിയിലായിരുന്നു സംഭവം.
പഖ്തൂൻഖ്വ പ്രവിശ്യയിലെ ഒരു സ്വകാര്യചടങ്ങിൽ പങ്കെടുക്കാൻ നടി വിസമ്മതിച്ചതിനെതുടർന്ന് ആക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുംബുളിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ നടിയുടെ മുത്തച്ഛെൻറ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പ്രതികളിലൊരാൾ മറ്റൊരു പാക് ഗായികയുടെ മുൻഭർത്താവാണെന്നും സൂചനയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
