അക്ഷയ്കുമാറിെൻറ ‘പാഡ്മാന്’ നിരോധനം
text_fieldsകറാച്ചി: അക്ഷയ്കുമാറിനെ നായകനാക്കി ആർ. ബാൽക്കി സംവിധാനം ചെയ്ത ‘പാഡ്മാൻ’ എന്ന ചിത്രത്തിന് പാകിസ്താനിൽ നിരോധനം. ആർത്തവ ശുദ്ധിയെക്കുറിച്ച് ചർച്ചെചയ്യുന്ന ചിത്രം തങ്ങളുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും യോജിക്കാത്തതും വിലക്കപ്പെട്ട വിഷയം അടിസ്ഥാനെപ്പടുത്തിയെടുത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് നിരോധനം ഏർപ്പെടുത്തിയത്.
സാനിറ്ററി നാപ്കിൻ നിർമിക്കുന്ന കോയമ്പത്തൂർ സ്വദേശിയായ അരുണാചലം മുരുകാനന്ദെൻറ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിൽ രാധിക ആപ്തെ, സോനം കപൂർ എന്നിവരാണ് നായികമാർ. ‘പാഡ്മാൻ’ കൂടാതെ മുസ്ലിംകളെ മോശമായി ചിത്രീകരിക്കുന്ന ‘പത്മാവതും’ പാകിസ്താനിൽ റിലീസ് ചെയ്യിക്കരുതെന്ന് പാക് സംവിധായകൻ സയ്യിദ് നൂർ ആവശ്യപ്പെട്ടു.
