Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘പുലിമുരുകനി’ലെ ഗാനം...

‘പുലിമുരുകനി’ലെ ഗാനം ഒാസ്​കർ പട്ടികയിൽ

text_fields
bookmark_border
gopi_sundar_pulimurugan-compressed
cancel

ലോസ്​ ആഞ്​ജലസ്​: മോഹൻലാൽ ചിത്രമായ പുലിമുരുകനിലെ ഗാനം ഒാസ്​കർ ചുരുക്കപ്പട്ടികയിൽ ഇടംനേടി. വൈശാഖ്​ സംവിധാനം ചെയ്​ത ചിത്രത്തിലെ രണ്ട്​ ഗാനങ്ങളാണ്​ പട്ടികയിൽ ഇടംനേടിയത്​. ‘കാടണയും കാൽചില​േമ്പ’, ‘മാനത്തെ മാരിക്കറു​േമ്പ’ എന്നീ ഗാനങ്ങളാണ്​ ചരിത്ര നേട്ടത്തിനരികെയെത്തിയത്​. ഗോപീ സുന്ദറാണ്​ ഇൗ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്​.

മത്സരത്തിലെ ചുരുക്കപ്പട്ടികയിൽ ലോകത്താകമാനമുള്ള 70 സിനിമകളാണ്​ ഇടംപിടിച്ചത്​. ദ അക്കാദമി ഒാഫ്​ മോഷൻ പിക്​ചർ ആർട്​സ്​ ആൻഡ്​ സയൻസസ്​ ആണ്​ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയത്​. എല്ലാം ദൈവകൃപയാണെന്നും പറയാൻ വാക്കുകളില്ലെന്നും പട്ടികയിൽ ഇടംപിടിച്ച വാർത്ത പുറത്തുവന്ന ശേഷം ഗോപീസുന്ദർ സോഷ്യൽ മീഡയയിൽ കുറിച്ചു.

ജനുവരി 23നാണ്​ ഒാസ്​കർ നോമിനേഷൻ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയിലെ അഞ്ച്​ ഗാനങ്ങളാണ്​ അവസാന പട്ടികയിലുണ്ടാവുക. മാർച്ച്​ നാലിനാണ്​ പുരസ്​കാര ചടങ്ങ്​ നടക്കുക. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘പുലിമുരുകൻ’ റെക്കോഡ്​ കലക്​ഷൻ നേടിയിരുന്നു. സമീപകാലത്ത്​ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ മലയാള സിനിമയാണിത്​​.

പുലിമുരുകനിലെ ഗാനങ്ങൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gopi sundaroscar 2017malayalam newsmovie news90th Academy AwardOscar Award
News Summary - Oscars: Pulimurugan Songs In Academy Announces 70 Best Song Choices-Movie News
Next Story