Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിടവാങ്ങിയത്​...

വിടവാങ്ങിയത്​ ഇ​റ്റാ​ലി​യ​ൻ നവതരംഗ സി​നി​മയു​ടെ മു​ഖ്യ ശി​ല്‍പി

text_fields
bookmark_border
betalucci
cancel

റോം: ​വി​ട​വാ​ങ്ങിയ ലോ​ക​പ്ര​ശ​സ്​​ത ഇ​റ്റാ​ലി​യ​ൻ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ബെ​ർ​ണാ​ഡോ ബെ​ർ​ത​ലൂ​ച്ചി, ‘ന്യൂ ​വേ​വ് സി​നി​മ’​യു​ടെ മു​ഖ്യ ശി​ല്‍പി​ക​ളി​ല്‍ ഒ​രാ​ളാ​ണ്. ച​ല​ച്ചി​ത്ര​ലോ​ക​ത്തെ എ​ന്നും മ​ഹാ​കാ​വ്യ​ങ്ങ​ൾ​കൊ​ണ്ട്​ അ​മ്പ​ര​പ്പി​ച്ച ച​ല​ച്ചി​ത്ര​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​ത്തെ​ങ്ങു​മു​ള്ള ച​ല​​ച്ചി​ത്ര​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തി​ര​ക്ക​ഥ​യി​ലും സം​വി​ധാ​ന​ത്തി​ലും ഛായാ​ഗ്ര​ഹ​ണ​ത്തി​ലും ബെ​ർ​ത​ലൂ​ച്ചി വ​ഴി​കാ​ട്ടി​യാ​യി.​ ഒ​രു​പ​ക്ഷേ ത​ല​മു​റ​ക​ൾ​ക്ക്​ ഒ​രു പാ​ഠ​പു​സ്​​ത​ക​മാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ ജീ​വി​ത​വും ച​ല​ച്ചി​ത്ര​ങ്ങ​ളും. രാ​ഷ്​​ട്രീ​യ സി​നി​മ​ക​ൾ​ക്കും പു​തി​യ മാ​നം ന​ൽ​കി.

‘ദ ​ലാ​സ്​​റ്റ്​ എം​പ​റ​ർ’, ‘ലാ​സ്​​റ്റ്​ ടാ​ം​ഗോ ഇ​ൻ പാ​രി​സ്​’ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​തി​ഹാ​സ​ങ്ങ​ൾ​കൊ​ണ്ട്​ അ​ദ്ദേ​ഹം ​ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. അ​ദ്ദേ​ഹ​ത്തെ തേ​ടി അ​വാ​ർ​ഡു​ക​ൾ എ​ത്തു​ക​യാ​യി​രു​ന്നു.
സം​വി​ധാ​യ​ക​നു​ള്ള ആ​ദ്യ ഒാ​സ്​​ക​ർ ഇ​റ്റ​ലി​യി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്ന​തും ബെ​ർ​ണാ​ഡോ ബെ​ർ​ത​ലൂ​ച്ചി​യാ​ണ്. ചൈ​നീ​സ്​ സ​ർ​ക്കാ​റി​​െൻറ സ​ഹ​ക​ര​ണ​​ത്തോ​ടെ​യാ​ണ്​ അ​ദ്ദേ​ഹം ‘ദ ​ലാ​സ്​​റ്റ്​ എം​പ​റ​ർ’ എ​ന്ന ച​ല​ച്ചി​ത്ര ഇ​തി​ഹാ​സം ര​ചി​ച്ച​ത്. ചൈ​ന​യി​ലെ അ​വ​സാ​ന രാ​ജ​വം​ശ​ത്തെ​ക്കു​റി​ച്ചു​ള്ള ചി​ത്രമാണിത്​.

1941 മാ​ർ​ച്ച്​ 16ന്​ ​വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​െ​ല പാ​ർ​മ ന​ഗ​ര​ത്തി​ൽ സ​മ്പ​ന്ന​കു​ടും​ബ​ത്തി​ലാ​ണ്​ ജ​ന​നം. പി​താ​വ്​ അ​റ്റി​ലി​യോ ബെ​ർ​ത​ലൂ​ച്ചി അ​റി​യ​പ്പെ​ടു​ന്ന ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്നു. കു​ട്ടി​ക്കാ​ല​േ​ത്ത ബെ​ർ​ണാ​ഡോ അ​ത്ഭു​ത​ക​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. 21ാം വ​യ​സ്സി​ൽ ച​ല​ച്ചി​ത്ര​കാ​ര​നാ​കാ​ൻ തീ​രു​മാ​നി​ച്ച അ​ദ്ദേ​ഹം പു​തു​വ​ഴി​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച്​ പ്ര​ശ​സ്​​​തി​യു​ടെ കൊ​ടു​മു​ടി​ക​ൾ ക​യ​റു​ന്ന​താ​ണ്​ പി​ന്നീ​ട്​ ക​ണ്ട​ത്. 1961ൽ ​ഇ​റ്റാ​ലി​യ​ൻ ക​വി പ​സോ​ളി​നി​യു​ടെ കൂ​ടെ​യാ​ണ്​ ബെ​ർ​ണാ​ഡോ ബെ​ർ​ത​ലൂ​ച്ചി ച​ല​ച്ചി​ത്ര​രം​ഗ​ത്ത്​ കാ​ലു​റ​പ്പി​ച്ച​ത്. 1962ൽ ‘​ദ ഗ്രിം ​റീ​പ്പ​ർ’ എ​ന്ന സി​നി​മ​യെ​ടു​ത്തു. റോ​മ​ൻ അ​ഭി​സാ​രി​ക​യു​ടെ കൊ​ല​പാ​ത​ക​ത്തി​​െൻറ അ​ന്വേ​ഷ​ണ​മാ​ണ്​ ഇൗ ​സി​നി​മ. 1987ലാ​ണ്​ ‘ദ ​ലാ​സ്​​റ്റ്​ എം​പ​റ​ർ’ പു​റ​ത്തു​വ​ന്ന​ത്. നി​ക്കോ​ൾ അ​മ്മാ​നി​റ്റി​യു​ടെ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ‘മി ​ആ​ന്‍ഡ്‌ യൂ’ ​ആ​ണ്‌ ബെ​ർ​ത​ലൂ​ച്ചി​യു​ടെ അ​വ​സാ​നം ചി​ത്രം.

ആ​സ്​​റ്റി​യാ​ണ്​ ആ​ദ്യ ഭാ​ര്യ. ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ഇ​വ​ർ പി​രി​ഞ്ഞു. കോ​സ്​​റ്റ്യൂം ഡി​സൈ​ന​റാ​യ മ​രി​യ പൗ​ല ​മെ​യ്​​നോ​യെ​യാ​ണ്​ ര​ണ്ടാ​മ​ത്തെ ഭാ​ര്യ. ഇൗ ​ബ​ന്ധ​വും വി​വാ​ഹ​മോ​ച​ന​ത്തി​ൽ ക​ലാ​ശി​ച്ചു. 1979ൽ ​വി​വാ​ഹം ക​ഴി​ച്ച ക്ലാ​ര പെ​പ്​​ലോ അ​ന്ത്യ​നി​മി​ഷ​ത്തി​ലും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsBernardo BertolucciItalian film-makerOscar-winner
News Summary - Oscar-winning Italian film-maker Bernardo Bertolucci passed away- Movie news
Next Story