Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷേപ്​ ഒാഫ്​ വാട്ടറിന്...

ഷേപ്​ ഒാഫ്​ വാട്ടറിന് ഒാസ്​കർ; ഗാരി ഒാൾഡ്​ മാൻ നടൻ, ഫ്രാൻസിസ്​ മക്​ഡോർമണ്ട് നടി​, ഡെൽടോറോ സംവിധായകൻ

text_fields
bookmark_border
oscar-winner-2018
cancel

ലോസ്​ ആഞ്ചൽസ്​: 90–ാമത് ഓസ്കർ പുരസകാരപ്രഖ്യാപന ചടങ്ങ് അവസാനിച്ചു. ലോസ്​ ആഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടന്ന ചടങ്ങിൽ ഹാസ്യ താരം ജിമ്മി കിമ്മലായിരുന്നു അവതാരകൻ. ത്രീ ബിൽബോർഡ്​ എബ്ബിങ്​ മിസൗറി എന്ന ചിത്രത്തിലൂടെ ഫ്രാൻസെസ്​ മക്​ഡോർമണ്ട്​ മികച്ച നടിയായി. മക്​ഡോർമണ്ടി​​​​​​​െൻറ രണ്ടാം ഒാസ്​കാറാണിത്​. ഇതോടെ രണ്ട്​ ഒാസ്​കർ ലഭിക്കുന്ന അഞ്ചാമത്തെ നടിയായി ഫ്രാൻസെസ്​. ഗാരി ഒാൾഡ്​മാൻ ഡാർക്കസ്​റ്റ്​ അവറിലൂടെ മികച്ച നടനായി. അഭിനയ രംഗത്ത്​ നിന്നും വിരമിക്കാനൊരുങ്ങുന്ന ഒാൾഡ്​മാന്​ഇത്​ ഫെയർവെൽ പുരസ്​കാരമാണ്​.

ഷേപ്​ ഒാഫ്​ വാട്ടർ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഷേപ്​ ഒാഫ്​ വാട്ടറിലൂടെ ഗില്ലെർമോ ഡെൽടോറോ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്​. പതിമൂന്നു നാമനിർദേശങ്ങളോടെ ‘ദ ഷേപ്പ് ഓഫ് വാട്ടർ’ ഓസ്കറിൽ ശ്രദ്ധാകേന്ദ്രമായിരുന്നു.

ഒാസ്​കർ ചടങ്ങിൽ ആദ്യമായി പ്രഖ്യാപിച്ച മികച്ച സഹനടനുള്ള പുരസ്​കാരം ‘ത്രീ ബിൽബോർഡ് ഔട്ട്​സൈഡ് എബ്ബിങ്, മിസോറി’യിലെ അഭിനയത്തിന് സാം റോക്ക്‌വെൽ നേടി. ​െഎ ടാനിയ എന്ന ചിത്രത്തിലെ അഭിനയത്തിന്​ അലിസൻ ജാനി മികച്ച സഹനടിയായി.

മികച്ച വിദേശ ചിത്രമായി ചിലെയിൽ നിന്നുള്ള ‘എ ഫൻറാസ്​റ്റിക്​ വുമൺ’ തെരഞ്ഞെടുത്തു. ഡൻകിർക്കിന്​ മൂന്ന്​​ അവാർഡുകൾ ലഭിച്ചു. മികച്ച ശബ്​ദ സംയോജനത്തിനും ശബ്​ദ മിശ്രണത്തിനും ഫിലിം എഡിറ്റിങ്ങിനുമാണ്​ ഡൻകിർക്​ പുരസ്​കാരം നേടിയത്​. ദ ഷേപ്പ്​ ഒാഫ്​ വാട്ടറിന്​ മികച്ച കലാ സംവിധാനത്തിന്​ പുരസ്​കാരം ലഭിച്ചു.

മികച്ച ചമയത്തിനും കേശാലങ്കാരത്തിനുമുള്ള അവാർഡ്​ രണ്ടാം ലോക മഹായുദ്ധ കാലത്തെ കഥ പറയുന്ന ഡാർക്കസ്​റ്റ്​ അവർ എന്ന ചിത്രത്തിന്​ ലഭിച്ചു. ഫാൻറം ത്രെഡ്​ എന്ന ചിത്രത്തിൽ പോൾ തോമസ്​ ആൻഡേഴ്​സന്​ വസ്​ത്രം ഒരുക്കിയ മാർക്ക്​ ബ്രിഡ്​ജസിന്​ മികച്ച വസ്​ത്രാലങ്കാരത്തിനുള്ള പുരസ്​കാരം ലഭിച്ചു. മികച്ച ഡോക്യുമ​​​​​​​​​​​​​​​െൻററി ഫീച്ചറായി ഇക്കരസി​െന തെരഞ്ഞെടുത്തു. 

  • മികച്ച ചിത്രം - ഷേപ്​ ഒാഫ്​ വാട്ടർ
  • മികച്ച നടി - ഫ്രാൻസിസ്​ മക്​ഡോർമണ്ട്​ - ത്രീ ബിൽബോർഡ്​സ്​ ഒൗട്ട്​ സൈഡ്​ എബ്ബിങ്​ മിസൗറി
  • മികച്ച നടൻ - ഗാരി ഒാൾഡ്​ മാൻ - ഡാർക്കസ്​റ്റ്​ അവർ
  • മികച്ച സംവിധായകൻ - ഗില്ലെർമോ ഡെൽടോറോ - ഷേപ്​ ഒാഫ്​ വാട്ടർ
  • മികച്ച തിരക്കഥ - ജോർദാൻ പീലി - ഗെറ്റ്​ ഒൗട്ട്​
  • മികച്ച സഹനടി – അലിസൺ ജാനി – ഐ ടാനിയ
  • മികച്ച സഹനടൻ‌ – സാം റോക്ക്‌വെൽ – ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി
  • മികച്ച വിദേശ ഭാഷാചിത്രം – ഫന്റാസ്റ്റിക്ക് വുമൺ – സംവിധാനം – ചിലെ
  • മികച്ച ഗാനം - ക്രിസ്​റ്റൻ ആൻഡേഴ്​സൻ, റോബർട്ട്​ ലോപസ്​ - റിമമ്പർ മീ - കോക്കോ
  • മികച്ച പശ്ചാത്തല സംഗീതം - അലക്​സാന്ദ്രെ ഡെസ്​പ്ലാറ്റ്​ - ഷേപ്​ ഒാഫ്​ വാട്ടർ 
  • ഛായാഗ്രഹണം - ​റോജർ ഡീകിൻസ്​ - ബ്ലേഡ്​ റണ്ണർ 2049
  • ഫിലിം എഡിറ്റിങ് – ലീ സ്മിത്ത് – ഡൻകിർക്ക്
  • സൗണ്ട് മിക്സിങ് – ഗ്രിഗ് ലാൻഡേക്കർ, ഗാരി എ. റിസോ, മാർക്ക് വെയ്ൻഗാർട്ടെൻ – ചിത്രം – ഡൻകിർക്ക്
  • സൗണ്ട് എഡിറ്റിങ് – റിച്ചാർഡ് കിങ്, അലെക്സ് ഗിബ്സൺ – ഡൻകിർക്ക്
  • വിഷ്വൽ ഇഫെക്റ്റ്സ് – ബ്ലേഡ് റണർ – ജോൺ നെൽസൺ, ജേർഡ് നെഫ്സർ, പോൾ ലാംബേർട്ട്, റിച്ചാർഡ് ആർ. ഹൂവർ
  • മികച്ച ആനിമേഷൻ ചിത്രം – കൊകൊ – സംവിധാനം – ലീ ഉൻക്രിച്ച്, ഡർലാ കെ. ആൻഡേഴ്സൺ
  • ഡോക്യുമെന്ററി ഫീച്ചർ : ഐക്കറസ് – ബ്രയാൻ ഫോഗൽ, ഡാൻ കോഗൻ
  • അഡാപ്റ്റഡ് സ്ക്രീൻ പ്ലേ – കോൾ മീ ബൈ യുവർ നെയിം – തിരക്കഥ: ജെയിംസ് ഐവറി
  • ലൈവ് ആക്‌ഷൻ ഷോർട്ട് – ദ് സൈലന്റ് ചൈൽഡ് – സംവിധാനം: ക്രിസ് ഓവർടൺ, റേച്ചൽ ഷെൻടൻ
  • ഡോക്യുമെന്ററി ഷോർട്ട് – ഹെവൻ ഇസ് എ ട്രാഫിക് ജാം ഓൺ ദ് 405 – സംവിധാനം: ഫ്രാങ് സ്റ്റിഫൽ
  • മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം – ഡിയർ ബാസ്ക്കെറ്റ് ബോൾ – സംവിധാനം – ഗ്ലെൻ കിയെൻ, കോബ് ബ്രയന്റ്
  • പ്രൊഡക്ഷൻ ഡിസൈൻ – പോൾ ഡെൻഹാം ഒാസ്റ്റെർബെറി – ദ് ഷെയ്പ് ഒാഫ് വാട്ടർ
  • കോസ്റ്റ്യൂം – മാർക്ക് ബ്രിഡ്ജസ് – ഫാന്റം ത്രെഡ്
  • മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ് – ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക് – ഡാർക്കസ്റ്റ് അവർ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsOscar Award
News Summary - Oscar Award Declare - Movie News
Next Story