ഓസ്‌കാർ അവാർഡ് നേടിയ അനിമേഷൻ സിനിമയുടെ അണിയറയിൽ രണ്ട് മലയാളികളും

15:24 PM
09/04/2019
oscar-award
ഓസ്‌കാർ അവാർഡുമായി നിധീപ് വർഗീസ്, അനിമേഷൻ സൂപ്പർവൈസർ ജോഷ്വാന, സിനു രാഘവൻ, സംവിധായകൻ പീറ്റർ റാംസി എന്നിവർ

പൊ​ൻ​കു​ന്നം: മി​ക​ച്ച അ​നി​മേ​ഷ​ൻ സി​നി​മ​ക്കു​ള്ള ഓ​സ്‌​കാ​ർ അ​വാ​ർ​ഡ് നേ​ടി​യ സ്‌​പൈ​ഡ​ർ​മാ​ൻ ഇ​ൻ​റു സ്‌​പൈ​ഡ​ർ വേ​ഴ്‌​സി​ന്​ പി​ന്നി​ൽ ര​ണ്ട്​ മ​ല​യാ​ളി യു​വാ​ക്ക​ളും. 2018ലെ ​മി​ക​ച്ച അ​നി​മേ​ഷ​ൻ ചി​ത്ര​മാ​യ സ്‌​പൈ​ഡ​ർ​മാ​നി​ൽ 177പേ​രാ​ണ് അ​നി​മേ​ഷ​ൻ നി​ർ​വ​ഹി​ച്ച​ത്. 

ഇ​തി​ൽ ര​ണ്ടു​പേ​ർ മ​ല​യാ​ളി​ക​ളാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ൽ​ നി​ന്നു​ള്ള സി​നു രാ​ഘ​വ​നും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ​നി​ന്നു​ള്ള നി​ധീ​പ് വ​ർ​ഗീ​സു​മാ​ണ് ആ ​ക​ലാ​കാ​ര​ന്മാ​ർ. ചി​ത്ര​ത്തി​ലെ മി​ക​ച്ച അ​നി​മേ​ഷ​ൻ രം​ഗ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കാ​ൻ സം​വി​ധാ​യ​ക​ൻ പീ​റ്റ​ർ റാം​സി​യും അ​നി​മേ​ഷ​ൻ സൂ​പ്പ​ർ​വൈ​സ​ർ ജോ​ഷ്വാ​ന ബെ​വ​രി​ഡ്ജും ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് കേ​ര​ള​ത്തി​ലെ ഈ  ​പ്ര​തി​ഭ​ക​ളെ​യാ​യി​രു​ന്നു.

കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ലു​ള്ള സോ​ണി പി​ക്‌​ചേ​ഴ്‌​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ഒ​ട്ടേ​റെ അ​നി​മേ​ഷ​ൻ ചി​ത്ര​ങ്ങ​ളു​ടെ പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഇ​രു​വ​ർ​ക്കും ഇ​താ​ദ്യ​മാ​ണ് ഓ​സ്‌​കാ​ർ പു​ര​സ്‌​കാ​രം നേ​ടി​യ ചി​ത്ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നാ​യ​ത്.

സി​നു രാ​ഘ​വ​ൻ കോ​ട്ട​യം ജി​ല്ല​യി​ലെ ഉ​രു​ളി​കു​ന്നം കാ​വും​കു​ന്നേ​ൽ രാ​ഘ​വ​​െൻറ​യും അ​മ്മി​ണി​യു​ടെ​യും മ​ക​നാ​ണ്. 10 വ​ർ​ഷ​മാ​യി അ​നി​മേ​ഷ​ൻ ക​ലാ​കാ​ര​നാ​ണ്. ഭാ​ര്യ ഹേ​മ കൊ​ച്ചി ഇ​ൻ​ഫോ​പാ​ർ​ക്കി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. നി​ധീ​പ് പ​ത്ത​നം​തി​ട്ട റാ​ന്നി പേ​ര​ങ്ങാ​ട്ട് വ​ർ​ഗീ​സി​​െൻറ​യും ലി​നി​യു​ടെ​യും മ​ക​നാ​ണ്. 

Loading...
COMMENTS