മാണിക്യ മലർ ഗാനത്തിൽ പ്രവാചക നിന്ദയില്ല -ഒമർ ലുലു
text_fieldsസാമൂഹിക മാധ്യമങ്ങളിൽ വൈറലായ അഡാറ് ലവിലെ ഗാനം പ്രവാചക നിന്ദയെന്ന പരാതിയിൽ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു. വിവാദങ്ങൾ വേദനിപ്പിക്കുന്നു. ഗാനത്തിൽ പ്രവാചക നിന്ദയില്ല. കേസ് നിയമപരമായി നേരിടും. ഇത് പഴയ പ്രണയഗാനമാണ്. എല്ലാ സമുദായങ്ങളും ഇൗ പാട്ട് പാടിയിരുന്നു. അതിൽ മുസ്ലിം വിരുദ്ധമായ യാതൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മാണിക്യ മലരായ പൂവി’ എന്ന പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖീത് ഖാൻ എന്നയാളാണ് െഹെദരാബാദിലെ ഫലക്നുമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിൽ സംവിധായകൻ ഒമർ ലുലുവിനെതിരെ പൊലീസ് കേസെടുത്തു.
പാട്ട് പഠിക്കാൻ ശ്രമിച്ച വേളയിൽ തർജമ പരിശോധിച്ചെന്നും അപ്പോഴാണ് പ്രണയരംഗത്തിന് മതപരമായി ബന്ധമുള്ള വരികൾ ഉപയോഗിച്ചത് ശ്രദ്ധയിൽപെട്ടതെന്നും മുഖീത് ഖാൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. സിനിമയിലെ അഭിനേതാക്കൾക്കെതിരെ പരാതിയില്ല. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല പാട്ടിെൻറ വരികളെന്ന് സിനിമ സംവിധായകൻ ഉമർ ലുലു പറഞ്ഞു.
