Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമെമ്മറി കാർഡിൽ...

മെമ്മറി കാർഡിൽ ഒന്നുമില്ല 

text_fields
bookmark_border
മെമ്മറി കാർഡിൽ ഒന്നുമില്ല 
cancel

കൊ​ച്ചി: നി​ർ​ണാ​യ​ക തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡ്​ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. പ​ൾ​സ​ർ സു​നി​യു​ടെ ആ​ദ്യ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തീ​ഷ്​ ചാ​ക്കോ​യു​ടെ ജൂ​നി​യ​ർ രാ​ജു ജോ​സ​ഫി​ൽ​നി​ന്നാ​ണ്​​ കാ​ർ​ഡ്​ ക​ണ്ടെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ രാ​ജു ജോ​സ​ഫി​നെ ആ​ലു​വ പൊ​ലീ​സ്​ ക്ല​ബി​ലേ​ക്ക്​ ​ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രു​ന്നു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ്​ ദി​ലീ​പി​ന്​ കൈ​മാ​റാ​ൻ പ​ൾ​സ​ർ സു​നി പ്ര​തീ​ഷ്​ ചാ​ക്കോ​യെ ഏ​ൽ​പി​ച്ച​താ​യാ​ണ്​ പൊ​ലീ​സ്​ ക​രു​തു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തീ​ഷ് ചാ​ക്കോ​ക്ക്​ ന​ല്‍കി​യെ​ന്ന് പ​ള്‍സ​ര്‍ സു​നി മൊ​ഴി ന​ല്‍കി​യി​രു​ന്നു. ​പ്ര​തീ​ഷ്​ ഒ​ളി​വി​ലാ​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച്​ അ​റി​യാ​നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​​െൻറ ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നെ ചോ​ദ്യം ചെ​യ്​​ത​ത്. പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്ത മെ​മ്മ​റി കാ​ർ​ഡി​ൽ നി​ല​വി​ൽ ദൃ​ശ്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ല. ദൃ​ശ്യ​ങ്ങ​ൾ മാ​യ്​​ച്ച്​ ക​ള​ഞ്ഞ​താ​ണോ എ​ന്ന​റി​യാ​ൻ പൊ​ലീ​സ്​ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന ന​ട​ത്തും. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ പി​ടി​ച്ചെ​ടു​ത്ത മെ​മ്മ​റി കാ​ര്‍ഡ് സു​നി ന​ല്‍കി​യ​ത് ത​ന്നെ​യാ​ണോ എ​ന്ന​തും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackactress attack casememory cardactor dileeepDileep CaseActor Dileep
News Summary - nothing in Dileep's Memory card
Next Story