ആദ്യം ലാലാ ലാന്‍ഡ്, പിന്നെ ‘മൂണ്‍ലൈറ്റ്’
text_fieldsലോസ് ആഞ്ജലസ്: 89ാമത് ഓസ്കര്‍ പുരസ്കാരദാന ചടങ്ങില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കുകയാണ്. പ്രഖ്യാപനത്തിനായി ഫായേ ദുനാവേയും വാറന്‍ ബിയാറ്റിയും വേദിയിലത്തെുന്നു. ബിയാറ്റി കൈയിലുള്ള കവര്‍ പൊട്ടിച്ച് വായിക്കുന്നു: ‘ലാലാ ലാന്‍ഡ്’. ചിത്രത്തിന്‍െറ നിര്‍മാതാക്കളായ മാര്‍ക് പ്ളാറ്റ്, ഫ്രെഡ് ബെര്‍ജര്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലത്തെി ആഹ്ളാദം പ്രകടിപ്പിക്കുന്നു.
ബെര്‍ജറുടെ നന്ദിപ്രസംഗത്തിനിടെ, സംഘാടകരില്‍ ഒരാളുടെ ഇടപെടല്‍. അതോടെ ചിത്രം മാറുന്നു. ബെര്‍ജര്‍ തന്നെ അക്കാര്യം പ്രഖ്യാപിക്കുന്നു: ‘‘നമുക്കത് നഷ്ടപ്പെട്ടിരിക്കുന്നു. മൂണ്‍ലൈറ്റിന്‍െറ പിന്നണിപ്രവര്‍ത്തകരേ, നിങ്ങള്‍ക്കാണ് ആ പുരസ്കാരം’’.
ഓസ്കര്‍ ചരിത്രത്തിലാദ്യമായാണ് തെറ്റായ ഫലപ്രഖ്യാപനം നടക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരം തന്നെ തെറ്റായി പ്രഖ്യാപിച്ചത് സംഘാടകര്‍ക്ക് നാണക്കേടായി. മികച്ച ചിത്രത്തിന് പകരം, നടിയുടെ പേരെഴുതിയ കവര്‍ ബിയാറ്റിക് ലഭിച്ചതാണ് യഥാര്‍ഥത്തില്‍ വിനയായത്. മികച്ച നടി ലാലാ ലാന്‍ഡിലെ എമ്മാ സ്റ്റോണായിരുന്നു. കവറില്‍ നടിയുടെ പേരിനൊപ്പം ചിത്രവും സൂചിപ്പിച്ചിരുന്നു.
ബിയാറ്റി ചിത്രത്തിന്‍െറ പേര് മാത്രം വായിച്ചതാണ് അബദ്ധമായത്. ഇക്കാര്യം ലാലാ ലാന്‍ഡിന്‍െറ അണിയറ പ്രവര്‍ത്തകര്‍ വേദിയിലത്തെി പുരസ്കാരം ഏറ്റുവാങ്ങുന്നതുവരെ തിരിച്ചറിയാനും സാധിച്ചില്ല. നന്ദിപ്രസംഗത്തിനിടെ കാര്യം മനസ്സിലാക്കിയ സംഘാടകര്‍ പാതിവഴിയില്‍ ‘ലാലാ ലാന്‍ഡുകാരേ’ ഇറക്കിവിടുകയായിരുന്നു. പിന്നീട് ബിയാറ്റി യഥാര്‍ഥ കവര്‍ പൊട്ടിച്ച് മൂണ്‍ലൈറ്റിന്‍െറ അണിയറ പ്രവര്‍ത്തകരെ വേദിയിലേക്ക് ക്ഷണിച്ചു. ഇതിനിടെ, പല മാധ്യമങ്ങളും ലാലാ ലാന്‍ഡിന്‍െറ ‘വിജയം’ ആഘോഷിച്ചുതുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
