Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ആഭാസ’ത്തിന് അപ്രഖ്യാപിത വിലക്കില്ലെന്ന് സംവിധായകൻ
text_fieldsbookmark_border
കൊച്ചി: ‘ആഭാസം’ സിനിമക്ക് തിയറ്ററുകളിൽ അപ്രഖ്യാപിത വിലക്കില്ലെന്ന് സംവിധായകൻ ജുബിതും നിർമാതാവ് സഞ്ജു ഉണ്ണിത്താനും. സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ തിയറ്ററിലെത്തുമ്പോൾ ചെറിയ ചിത്രങ്ങൾ മാറ്റുന്നത് സ്ഥിരമാണ്. അതാണ് ആദ്യദിനങ്ങളിൽ ‘ആഭാസ’ത്തിനും സംഭവിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോൾ കൂടുതൽ തിയറ്ററുകളിൽ സിനിമ എത്തുമെന്നും സംവിധായകൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സെൻസർ ബോർഡിെൻറ അനാവശ്യ ഇടപെടൽ കാരണം നിരവധി സിനിമകൾ സമയത്ത് പുറത്തിറക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് സഞ്ജു ഉണ്ണിത്താൻ പറഞ്ഞു. സിനിമെയക്കുറിച്ച് അറിയാവുന്നരെയോ സംവിധായകരെയോ ആണ് സെൻസർ ബോർഡിൽ ഉൾപ്പെടുത്തേണ്ടത്. വ്യക്തിഗത തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പകരം കൃത്യമായ നിയമങ്ങൾ സെൻസറിങ്ങിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
