Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ: നിവിൻ പോളി മികച്ച നടൻ
cancel

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ: നിവിൻ പോളി മികച്ച നടൻ

text_fields
bookmark_border

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി നിവിൻ പോളി. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനിലെ മികച്ച പ്രകടനമാണ് പുസ്കാര നേട്ടം സമ്മാനിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മൂത്തോൻ നേടി. മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരം ഈ ചിത്രത്തിൽ അഭിനയിച്ച സഞ്ജന ദീപുവിനാണ്.

മികച്ച നടിയും മലയാളത്തിൽ നിന്നാണ്. റൺ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാർഗി ആനന്തത്തിനാണ് നടിക്കുള്ള പുരസ്കാരം. ഗമക്ഖർ എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ.

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓൺലൈന്‍ വഴി നടത്തിയ മേളയിൽ 14 ഭാഷകളിൽ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചത്. ജൂലൈ 24 മുതൽ ഓഗസ്റ്റ് 2വരെയായിരുന്നു മേള സംഘടിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story