Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിലമ്പൂർ ചലച്ചിത്രമേള കമൽ ഉദ്ഘാടനം ചെയ്യരുതെന്ന് മുസ് ലിം ലീഗ്
text_fieldsbookmark_border
മലപ്പുറം: വെള്ളിയാഴ്ച മുതല്‍ നിലമ്പൂരില്‍ നടത്താനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നത്. അക്കാദമി ചെയര്‍മാനായ കമൽ സർക്കാർ പ്രതിനിധി കൂടിയാണ്.
മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പെരുമാറ്റച്ചട്ടം ബാധകമാണ്. മേളയുടെ സുഗമമായ നടത്തിപ്പിന് ഉദ്ഘാടനം ഒരു അനിവാര്യതയല്ല. ഇതു പരിഗണിച്ചാണ് ഈ ആവശ്യമുന്നയിക്കുന്നതെന്ന് ലീഗ് മലപ്പുറം ജില്ല ജന. സെക്രട്ടറി കെ.എൻ.എ. ഖാദർ ജില്ല കലക്ടർക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
