26 വര്‍ഷം വിലക്കിയ മക്മല്‍ബഫ് ചിത്രം പ്രദര്‍ശനത്തിന്
text_fieldsലണ്ടന്‍: പൂര്‍ത്തിയാക്കിയ ചലച്ചിത്രം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാന്‍ 26 വര്‍ഷം കാത്തിരിക്കേണ്ടിവരുക! ഇറാനിലെ കിടയറ്റ സംവിധായകരില്‍ ഒരാളായ മുഹ്സിന്‍ മക്മല്‍ബഫിന്‍െറ ചിത്രമായ ‘ദ നൈറ്റ്സ് ഓഫ് സായെന്‍ദേഹ് റൂഡ്’ ആണ് ഇറാനിലെ സെന്‍സര്‍ ബോര്‍ഡിന്‍െറ വിലക്ക് നിലനില്‍ക്കെ ഇതരദേശത്ത് പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
നരവംശ ശാസ്ത്രജ്ഞന്‍െറയും മകളുടെയും ഇസ്ലാമിക വിപ്ളവത്തിന് മുമ്പും ആ കാലഘട്ടത്തിലും അതിനുശേഷവുമുള്ള ജീവിതത്തിലൂടെ കടന്നുപോവുന്നതാണ് ചിത്രം.
1990ല്‍ ഈ സിനിമയെടുത്തപ്പോള്‍ വധഭീഷണിയടക്കം വന്‍ പ്രതിഷേധമാണ് ഇറാനില്‍ നിന്നും മക്മല്‍ബഫിന് നേരിടേണ്ടിവന്നത്. ഇത് മക്മല്‍ബഫ് സ്ഥിരതാമസമാക്കിയ ബ്രിട്ടനിലേക്ക് പിന്നീട് കടത്തുകയായിരുന്നു. ചിത്രം ഒളിച്ചുകടത്തുകയായിരുന്നുവെന്നും എന്നാല്‍, അതെങ്ങനെയായിരുന്നുവെന്നതിനെക്കുറിച്ച് തനിക്ക് കൂടുതല്‍ പറയാന്‍ കഴിയില്ളെന്നുമാണ് ഇതിനോട് മക്മല്‍ബഫ് പ്രതികരിച്ചത്.
1990ല്‍ ഇറാനില്‍ നടന്ന ഫജ്ര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കുന്നതിനുമുമ്പ് 100 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍നിന്നും 25 മിനിറ്റു വരുന്ന ഭാഗങ്ങള്‍ സംവിധായകന്‍െറ അനുമതിയില്ലാതെ സെന്‍സര്‍മാര്‍ കട്ട് ചെയ്യുകയായിരുന്നു.
അതിനുശേഷം ഈ ചിത്രം എവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ല. ശനിയാഴ്ചയാണ് ലണ്ടനില്‍ ഇതിന്‍െറ ആദ്യ പ്രദര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
