Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം; പാർവതിയും ഫഹദുമടക്കമുള്ള താരങ്ങൾ വിട്ടുനിൽക്കും

text_fields
bookmark_border
Fahad-and-Parvathy
cancel

ന്യൂ​ഡ​ല്‍ഹി: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര വി​ത​ര​ണ​വേ​ദി കൈ​യ​ട​ക്കാ​നു​ള്ള വാ​ര്‍ത്താവി​ത​ര​ണ മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ പു​ര​സ്‌​കാ​ര​ ജേ​താ​ക്ക​ൾ. രാഷ്ട്രപതി പുരസ്കാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഫഹദ് ഫാസിൽ, പാർവതി അടക്കമുള്ള ജേതാക്കള്‍ വ്യക്തമാക്കി. രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്ന തീരുമാനം മാറ്റിയതെന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം. എല്ലാ ജേതാക്കളും ഒപ്പിട്ട പരാതി വാര്‍ത്താവിതരണ മന്ത്രാലയത്തിന് നല്‍കുമെന്നും അവർ അറിയിച്ചു. 

ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഉച്ചക്ക് വീണ്ടും മന്ത്രി ജേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച പരാതിയും ഇവര്‍ മന്ത്രാലയത്തിനു നല്‍കി. രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് നല്‍കുമെന്ന് അറിയിച്ചവരിലുള്ള ഗായകൻ യേശുദാസും സംവിധായകൻ ജയരാജും പ്രതിഷേധം രേഖപ്പെടുത്തി ഒപ്പുവെച്ചിട്ടുണ്ട്. വിനോദ് ഖന്നക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍, മികച്ച ഗായകന്‍ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, മികച്ച സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‍മാന്‍ തുടങ്ങി 11 പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യുന്നത്.

വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. പുരസ്കാര ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും അതാണ്. എന്നാല്‍, ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്‌സലിനിടെയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - National Film Award Distribution-Movie News
Next Story