ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ മുഖ്യമന്ത്രി അഭിനന്ദിച്ചു
text_fieldsതിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മലയാളത്തിന് ഒട്ടേറെ പുരസ്ക്കാരങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷം നൽകുന്നു. മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്കും അവാർഡ് ലഭിച്ചു എന്നതും അഭിമാനകരമാണ്. നല്ല സിനിമകൾക്കുള്ള പ്രചോദനമാകട്ടെ ഈ അവാർഡുകൾ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
മലയാള സിനിമയുടെ അഭിമാനമായി 65 ാമത് ദേശീയ പുരസ്കാരങ്ങള്‍ നേടിയ മലയാള ചലച്ചിത്ര പ്രവര്‍ത്തകരെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നുവെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലനും പ്രതികരിച്ചു. മലയാള സിനിമയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഈ അവാര്‍ഡുകള്‍. അര്‍ഹതയ്ക്കുള്ള അംഗീകാരമായി മലയാള ചലച്ചിത്ര രംഗത്തെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയ എല്ലാവര്‍ക്കും സാംസ്കാരിക വകുപ്പിന്‍റെ ആശംസകളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
