Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദേശീയ ചലച്ചിത്ര...

ദേശീയ ചലച്ചിത്ര അവാർഡ്: ഫഹദ് മികച്ച സഹനടൻ; ജയരാജ് സംവിധായകൻ, തൊണ്ടിമുതൽ മികച്ച മലയാള ചിത്രം

text_fields
bookmark_border
award-thondimutha
cancel

ന്യൂ​ഡ​ല്‍ഹി: അ​റു​പ​ത്ത​ഞ്ചാ​മ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ക​ഥാ​വി​ഭാ​ഗ​ത്തി​ൽ 12ഉം ​ക​ഥേ​ത​ര വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു​മാ​യി മ​ല​യാ​ള​സി​നി​മ പു​ര​സ്​​കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി. ഇൗ​യി​ടെ അ​ന്ത​രി​ച്ച ശ്രീ​ദേ​വി ‘മോം’ ​എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന്​ മി​ക​ച്ച ന​ടി​ക്കും ബം​ഗാ​ളി ന​ട​ൻ റി​ഥി സെ​ൻ മി​ക​ച്ച ന​ട​നു​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. അ​സ​മീ​സ്​ ചി​ത്ര​മാ​യ ‘വി​ല്ലേ​ജ് റോ​ക്സ്​​റ്റാ​ർ​സ്​’ ഇൗ ​വ​ർ​ഷ​ത്തെ മി​ക​ച്ച ചി​ത്ര​മാ​യി. 2017ലെ ​ദാ​ദാ​സാ​ഹെ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം വി​നോ​ദ് ഖ​ന്ന​ക്കാ​ണ്. 

‘ഭ​യാ​ന​ക’​ത്തി​ലൂ​ടെ ജ​യ​രാ​ജ്​ മി​ക​ച്ച സം​വി​ധാ​യ​ക​നും അ​വ​ലം​ബി​ത തി​ര​ക്ക​ഥ​ക്കു​മു​ള്ള അ​വാ​ർ​ഡു​ക​ൾ ​നേ​ടി​യ​പ്പോ​ൾ യേ​ശു​ദാ​സ്​ മി​ക​ച്ച ഗാ​യ​ക​നും ഫ​ഹ​ദ്​ ഫാ​സി​ൽ മി​ക​ച്ച സ​ഹ​ന​ട​നു​മാ​യി. ടേ​ക്ക്​ ഒാ​ഫി​ലെ മി​ക​ച്ച അ​ഭി​ന​യ​ത്തി​ന്​ ന​ടി പാ​ർ​വ​തി മി​ക​ച്ച ന​ടി​ക്കു​ള്ള ​പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​ത്തി​ന്​ അ​ർ​ഹ​യാ​യി. മ​ല​യാ​ള​ത്തി​ൽ തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും, ഭ​യാ​ന​കം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കാ​ണ്​ കൂ​ടു​ത​ൽ അ​വാ​ർ​ഡു​ക​ൾ. മി​ക​ച്ച മ​ല​യാ​ള​ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ ദി​ലീ​ഷ് പോ​ത്ത​​െൻറ ‘തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും’ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​നാ​ണ്​ ഫ​ഹ​ദ് ഫാ​സി​ൽ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്‌​കാ​ര​വും ​േന​ടി​യ​ത്. ഇൗ ​ചി​ത്ര​മാ​ണ്​ സ​ജീ​വ് പാ​ഴൂ​രി​നെ മി​ക​ച്ച തി​ര​ക്ക​ഥ​ക്കു​ള്ള അ​വാ​ർ​ഡി​ന​ർ​ഹ​മാ​ക്കി​യ​ത്. ‘ഭ​യാ​ന​ക’​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ച്ച നി​ഖി​ൽ എ​സ്. പ്ര​വീ​ണാ​ണ്​ മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ. മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ​ക്കു​ള്ള പു​ര​സ്കാ​ര​വും ‘ഭ​യാ​ന​ക’​ത്തി​നാ​ണ്.

‘വി​ശ്വാ​സ​പൂ​ർ​വം മ​ൻ​സൂ​ർ’ എ​ന്ന ചി​ത്ര​ത്തി​ലെ ‘പോ​യ്മ​റ​ഞ്ഞ കാ​ലം’ എ​ന്ന ഗാ​നം ആ​ല​പി​ച്ച യേ​ശു​ദാ​സാ​ണ്​ മി​ക​ച്ച ഗാ​യ​ക​ൻ. കാ​ട്രു വെ​ളി​യി​ടൈ എ​ന്ന ത​മി​ഴ്​​ചി​ത്ര​ത്തി​​ലു​ടെ സം​ഗീ​ത​സം​വി​ധാ​ന​ത്തി​നും ‘മോം’ ​എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​ത്തി​നു​മു​ള്ള അ​വാ​ർ​ഡു​ക​ൾ എ.​ആ​ർ. റ​ഹ്​​മാ​ന്​ ല​ഭി​ച്ചു. ഏ​റ്റ​വും മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ന​ു​ള്ള അ​വാ​ർ​ഡ്​ ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള ചി​ത്ര​മാ​യ സി​ഞ്ചാ​ർ സം​വി​ധാ​നം ചെ​യ്​​ത പാ​മ്പ​ള്ളി​ക്കാ​ണ്.

‘ആ​ളൊ​രു​ക്കം’ ആ​ണ്​ മി​ക​ച്ച സാ​മൂ​ഹി​ക​പ്ര​സ​ക്തി​യു​ള്ള ചി​ത്രം. ന​ടി പാ​ർ​വ​തി​ക്കു​പു​റ​മെ ‘ടേ​ക്ക് ഓ​ഫ്’ എ​ന്ന ചി​ത്ര​ത്തി​ന്​ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​മു​ണ്ട്. മി​ക​ച്ച പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​നി​ങ്ങി​നു​ള്ള പു​ര​സ്കാ​രം ‘ടേ​ക്ക് ഓ​ഫി’​ലൂ​ടെ ത​ന്നെ സ​ന്തോ​ഷ് രാ​മ​ൻ നേ​ടി. ക​ഥേ​ത​ര വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളി​യാ​യ അ​നീ​സ് കെ. ​മാ​പ്പി​ള​യു​ടെ വ​യ​നാ​ട്ടി​ലെ പ​ണി​യ​സ​മു​ദാ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ചി​ത്ര​മാ​യ ‘സ്ലേ​വ് ​െജ​ന​സി​സും’ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യി. ഷൈ​നി ജേ​ക്ക​ബ് ബെ​ഞ്ച​മി​ൻ സം​വി​ധാ​നം ചെ​യ്ത ‘സ്വോ​ർ​ഡ് ഓ​ഫ് ലി​ബ​ർ​ട്ടി- ദ് ​ലൈ​ഫ് ആ​ൻ​ഡ് ഡെ​ത്ത് ഓ​ഫ് വേ​ലു​ത്ത​മ്പി ദ​ള​വ’ ജീ​വ​ച​രി​​ത്ര/​ച​രി​ത്ര വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച ചി​ത്ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തേ ചി​ത്ര​ത്തി​ലൂ​ടെ ക​ഥേ​ത​ര വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച സം​ഗീ​ത സം​വി​ധാ​ന​ത്തി​നു​ള്ള പു​ര​സ്കാ​രം ര​മേ​ശ്​ നാ​രാ​യ​ണ​ന്​ ല​ഭി​ച്ചു. സം​വി​ധാ​യ​ക​ൻ ശേ​ഖ​ർ ക​പൂ​ർ അ​ധ്യ​ക്ഷ​നാ​യ ജൂ​റി​യാ​ണ്​ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.
 

മലയാളത്തിന് ലഭിച്ച പുരസ്കാരങ്ങൾ: 

  1. മികച്ച സംവിധായകൻ: ജയരാജ് (ഭയാനകം) 
  2. മികച്ച സഹനടൻ: ഫഹദ് ഫാസിൽ (തൊണ്ടിമുതലും ദൃക്സാക്ഷിയും) 
  3. മികച്ച തിരക്കഥ: സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും) 
  4. മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം) 
  5. മികച്ച ഛായാഗ്രഹണം: നിഖിൽ പ്രവീൺ (ഭയാനകം)
  6. മികച്ച പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാജൻ (ടേക്ഒാഫ്) 
  7. സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം (വി.സി. അഭിലാഷ്)
  8. മികച്ച ഗായകൻ: കെ.ജെ ‍യേശുദാസ് (വിശ്വാസപൂർവം മൻസൂർ)
  9. മികച്ച ഡോക്യുമെൻഡറി: അനീസ് കെ. മാപ്പിള (സ്ലേവ് ജെനസിസ്)
  10. പ്രത്യേക ജൂറി പരാമർശം നടി: പാർവതി (ടേക്ഒാഫ്) 

മറ്റ് ദേശീയ പുരസ്കാരങ്ങൾ:

  • ദാദാ സാഹിബ് ഫാൽകെ പുരസ്കാരം: വിനോദ് ഖന്ന
  • നർഗീസ് ദത്ത് ദേശീയോദ്‌ഗ്രഥന പുരസ്കാരം: ദാപ്പ
  • ഇന്ദിര ഗാന്ധി പുരസ്കാരം (മികച്ച പുതുമുഖ സംവിധായകൻ): പാംപ്പള്ളി (സിംഗാർ)
  • മികച്ച നടൻ: റിഥി സെൻ (നഗർ കീർത്തൻ)
  • മികച്ച നടി: ശ്രീദേവി (മോം)
  • മികച്ച സഹനടി: ദിവ്യ ദത്ത (ഇറാഡ)
  • മികച്ച സിനിമ: വില്ലേജ് റോക്സ്റ്റാർ
  • മികച്ച ജനപ്രിയ ചിത്രം: ബാഹുബലി 2 (എസ്.എസ് രാജമൗലി)
  • മികച്ച കുട്ടികളുടെ ചിത്രം: മോർഖ്യ (മറാത്തി)
  • മികച്ച പരിസ്ഥിതി ചിത്രം: ഇറാഡ
  • മികച്ച പശ്ചാത്തല സംഗീതം: എ.ആർ റഹ്മാൻ (മോം)
  • മികച്ച സംഗീത സംവിധാനം & ഗാനങ്ങൾ: എ.ആർ റഹ്മാൻ (കാട്രു വെളിയിഡൈ)
  • മികച്ച ഗാനരചന: മധു രത്ന (മാർച്ച് 22) 
  • മികച്ച പിന്നണി ഗായിക: സാഷ തൃപാഠി (വാൻ)
  • മികച്ച ബാല താരം: ഭനിക ദാസ് (വില്ലേജ് റോക്സ്റ്റാർ)
  • മികച്ച സംഘട്ടന സംവിധാനം: അബ്ബാസ് അലി മൊഗുൾ (ബാഹുബലി 2)
  • മികച്ച സ്പെഷ്യൽ എഫക്ട്: ബാഹുബലി 2 (എസ്.എസ് രാജമൗലി)
  • മികച്ച േമക്കപ്പ്: റാം രാജക് (നഗർ കീർത്തൻ)
  • മികച്ച വസ്ത്രാലങ്കാരം: ഗോവിന്ദ മണ്ഡൽ (നഗർ കീർത്തൻ)
  • മികച്ച എഡിറ്റിങ്: റിമ ദാസ് (വില്ലേജ് റോക്സ്റ്റാർ) 
  • മികച്ച സൗഡ് ഡിസൈൻ: വാക്കിങ് വിത്ത് ദ വിൻഡ് (സനത്ത് ജോർജ് & ജസ്റ്റിസ് ജോസ്) 
  • മികച്ച ഒാഡിയോഗ്രഫി: വില്ലേജ് റോക്സ്റ്റാർ (മല്ലിക ദാസ്) 
  • മികച്ച നൃത്ത സംവിധാനം: ടോയ് ലറ്റ് ഏക് പ്രേം കഥ (ഗോരി തു ലാത്ത് മാർ) ഗണേഷ് ആചാര്യ

മികച്ച പ്രാദേശിക ഭാഷാ ചിത്രങ്ങൾ: 

  • മികച്ച ഹിന്ദി ചിത്രം: ന്യൂട്ടൺ 
  • മികച്ച തമിഴ് ചിത്രം: ടു ലെറ്റ്
  • മികച്ച കന്നഡ ചിത്രം: ഹെബറ്റു റമക്ക
  • മികച്ച അസമീസ് ചിത്രം: ഇഷു
  • മികച്ച ബംഗാളി ചിത്രം: മയൂരക്ഷി
  • മികച്ച തെലുങ്കു ചിത്രം: ഗാസി
  • മികച്ച ഗുജറാത്തി ചിത്രം: ദഹ്
  • മികച്ച ലഡാക്കി ചിത്രം: വാക്കിങ് വിത്ത് ദ വിൻഡ്

പ്രത്യേക ജൂറി പരാമർശങ്ങൾ: 

  • നടി: പാർവതി (ടേക്ഒാഫ്)
  • നടൻ: പങ്കജ് ത്രിപാഠി (ന്യൂട്ടൺ)
  • സിനിമ: നഗർ കീർത്തൻ
  • മറാത്തി ചിത്രം: മോർക്കിയ
  • ഒറിയ ചിത്രം: ഹെലോ മിറർ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parvathymalayalam newsmovies newsNational Film Award 2017
News Summary - National Film Award 2017 Declared; Actress Parvathy Jury Mention Award -Movies News
Next Story