വിവാദങ്ങളിലേക്ക് തന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ചു -നമിത

15:41 PM
03/09/2018

സിനിമാ രംഗത്തുണ്ടായ വിവാദങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടെന്ന് നടി നമിതാ പ്രമോദ്. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അവര്‍ക്ക് തീര്‍ച്ചയായും നീതി ബോധം വേണമെന്നും നമിത പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം പറഞ്ഞത്. 

ഗോസിപ്പ് പറയുന്ന ലാഘവത്തോടെ ഒരു കേസിന്‍റെ  ഭാഗമാണെന്ന് ആരോപിക്കുന്നത് ശരിയല്ല. ആദ്യമൊക്കെ ടെന്‍ഷനുണ്ടായിരുന്നു. ഈശ്വരാ എന്തിനാ എന്നെ ഇതിലേക്കൊക്കെ വലിച്ചിഴക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. പക്ഷേ കുടുംബവും ബന്ധുക്കളും തന്ന പിന്തുണ വലുതാണെന്നും നമിത പറഞ്ഞു.

വിവാഹശേഷം സിനിമയോട് വിടപറയും. കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ച് തുടങ്ങിയിട്ടില്ല. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദക്ക് നോക്കണം. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം. കുറച്ചുനാള്‍ കൂടി സിനിമ ചെയ്യും.കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്. അമ്മയെ കണ്ടാണ് വളര്‍ന്നത്. അമ്മയുടെ ജീവിതം ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്. ഇതെന്റെ മാത്രം അഭിപ്രായമാണ്. –നമിത വ്യക്തമാക്കി.

Loading...
COMMENTS