Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉദ്യോഗസ്‌ഥർ കാത്തിരുന്നു; നാദിർഷ എത്തിയില്ല
text_fieldsbookmark_border
ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംവിധായകൻ നാദിർഷ തിങ്കളാഴ്ചയും അന്വേഷണസംഘം മുമ്പാകെ ഹാജരായില്ല. തിങ്കളാഴ്ച അദ്ദേഹം ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ 11.30ന് എത്തുമെന്നായിരുന്നു വിവരം. ഇതുപ്രകാരം ക്ലബിൽ പൊലീസ് ഉദ്യോഗസ്‌ഥർ കാത്തിരുന്നു. എന്നാൽ, നാദിർഷ എത്തിയില്ല. മുൻകൂർ ജാമ്യം അനുവദിക്കണമെന്ന നാദിർഷയുടെ ഹരജി 13നാണ് ഹൈകോടതി പരിഗണിക്കുന്നത്. കഴിഞ്ഞ ആഴ്ച ഹരജി പരിഗണിച്ചപ്പോൾ അറസ്‌റ്റ് ചെയ്യരുതെന്ന് പ്രത്യേക നിർദേശമൊന്നും നൽകിയിരുന്നില്ല. അതിനാൽ ചോദ്യം ചെയ്യലിനെത്തുടർന്ന് അറസ്‌റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടായിരുന്നതിനാലാണ് നാദിർഷ ഹാജരാകാതിരുന്നതെന്നാണ് കരുതുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
