നാദിർഷ ചോദ്യം ചെയ്യലിന് ഹാജരാകും
text_fieldsആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിനായി അല്‍പ്പസമയത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകും. ഹാജരാകാൻ സന്നദ്ധനാണെന്ന കാര്യം മുതിർന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചിരുന്നു.
കേസന്വേഷണത്തിൽ മുഖ്യചുമതല വഹിക്കുന്ന പെരുമ്പാവൂർ സി.ഐ ബൈജു പൗലോസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ആലുവ പൊലീസ് ക്ലബിൽ എത്തിയിട്ടുണ്ട്. നാദിർഷാ 11.30ന് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ഹാജരാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
നേരത്തെ ദിലീപുമൊത്ത് നാദിര്‍ഷയെ 16 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അന്ന് നല്‍കിയ മൊഴിയില്‍ സംശയാസ്പദമായ പലതും കണ്ടെത്തിയ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ നാദിര്‍ഷയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ അറസ്റ്റ് ഭയന്ന് അസുഖമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയിലായ നാദിർഷ മുൻകൂർ ജാമ്യത്തിനും അപേക്ഷിച്ചിരുന്നു. ഹൈകോടതി ജാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റിവെച്ചു. ഇന്നലെ നാദിർഷ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
