നാദിർഷ പണം നൽകിയെന്ന് പൾസർ സുനി

11:48 AM
12/09/2017
sunil-nadirsha

കൊച്ചി: നടിയെ അക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി പൾസർ സുനി. 25000 രൂപ നാദിർഷ നൽകിയെന്ന് സുനി പൊലീസിന് മൊഴി നൽകി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തിയാണ് പണം വാങ്ങിയത്. ദിലീപ് പറഞ്ഞിട്ടാണ് നാദിർഷ പണം നൽകിയത്. നടിയെ അക്രമിക്കുന്നതിന്‍റെ മുമ്പാ‍യിരുന്നു ഇതെന്നും മൊഴിയിലുണ്ട്. 

അതിനിടെ സുനിൽകുമാറിന് പണം നൽകിയെന്ന് പറയാൻ അന്വേഷണ സംഘം തന്നെ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് നാദിർഷയും രംഗത്തെത്തി. ദിലീപിന്‍റെ നിർദേശ പ്രകാരം പൾസർ സുനിക്ക് പണം നൽകിയെന്ന് പറയാൻ പൊലീസ് ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷയിൽ  ഇക്കാര്യം പറയുന്നുണ്ട്. ഇത് നാളെ ഹൈകോടതിയെ അറിയിക്കുമെന്നും നാദിർഷ വ്യക്തമാക്കി. 

COMMENTS