രാജ്യമെങ്ങും ഷഹീൻ ബാഗുകൾ ഉയർന്നുവരുന്നു -നന്ദിത ദാസ്
text_fieldsജയ്പുർ: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് പിന്തുണയുമായി നടിയും സംവിധായികയുമായ നന് ദിത ദാസ്. ഡൽഹിയിലെ ഷഹീൻ ബാഗ് പോലുള്ള പ്രക്ഷോഭ കേന്ദ്രങ്ങൾ രാജ്യമെമ്പാടും ഉയർന്നുവരികയാണെന്ന് നന്ദിത ദാസ് പറഞ്ഞു.
നാല് തലമുറയിലേറെയായി രാജ്യത്ത് കഴിയുന്നവരോട് ഉൾപ്പടെ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ആവശ്യപ്പെടുകയാണ് സർക്കാർ. ഇത് സങ്കടകരമാണ്. ഇതിനെതിരെ എല്ലാവരും പ്രതികരിക്കേണ്ടതുണ്ടെന്നും ജയ്പുർ സാഹിത്യോത്സവത്തിന് അനുബന്ധിച്ച് നടന്ന പരിപാടിയിൽ നന്ദിത ദാസ് പറഞ്ഞു.
സാധാരണക്കാരും വിദ്യാർഥികളുമാണ് രാജ്യത്ത് സമരം നയിക്കുന്നത്. യുവാക്കളിലാണ് രാജ്യത്തിന്‍റെ പ്രതീക്ഷ.
സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ എന്നിവയോടൊപ്പം സി.എ.എ, എൻ.ആർ.സി മുതലായവ കൂടി വരുമ്പോൾ ജനങ്ങളെ മതത്തിന്‍റെ പേരിൽ വിഭജിക്കുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യയെ ലോകം കാണുന്നത്.
സിനിമ മേഖലയിൽ നിന്നുള്ളവർ സി.എ.എക്കും എൻ.ആർ.സിക്കും എതിരെ ശബ്ദമുയർത്തിയത് വലിയ കാര്യമായി കരുതുന്നുവെന്നും നന്ദിത ദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
