രാഷ്​ട്രീയത്തിലേക്കില്ല, പിണറായി വിജയനൊപ്പം വേദി പങ്കിട്ട്​ മോഹൻലാൽ

00:37 AM
11/02/2019
mohanlal with pinarayi

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ട്​, രാഷ്​ട്രീയത്തിലേക്കില്ലെന്ന്​ ആവർത്തിച്ച്​ നടൻ മോഹൻലാൽ. ‘തനിക്ക് അഭിനയം മാത്രമേ അറിയൂ. രാഷ്​ട്രീയത്തിലേക്കില്ല. കഴിഞ്ഞ 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയത്തെ മാത്രമാണ് ഉപാസിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കോട്ടയത്ത് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിലാണ് പിണറായി വിജയനും മോഹൻലാലും വേദി പങ്കിട്ടത്. 

ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത്​ ബി.ജെ.പി സ്​ഥാനാർഥിയായി മത്സരിക്കുമെന്ന ചർച്ചകൾക്കിടെയായിരുന്നു  മോഹൻലാൽ സി.പി.എം നേതാക്കൾക്കൊപ്പം വേദി പങ്കിട്ടത്​.  പ്രസംഗത്തിൽ രാഷ്​ട്രീയത്തിലേക്കി​ല്ലെന്ന്​ പറഞ്ഞ മോഹൻലാൽ,​ മറ്റ് രാഷ്​ട്രീയ വിഷയങ്ങളൊന്നും പരാമര്‍ശിച്ചില്ല. സ്​ഥാനാർഥി ചർച്ചകൾ ആരംഭിച്ചശേഷമുള്ള മോഹൻലാലി​​​​​െൻറ ആദ്യപൊതുപരിപാടിയായിരുന്നു കോട്ടയത്തേത്​. ഒന്നര മണിക്കൂറോളം ചടങ്ങിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രിക്കൊപ്പമാണ് മോഹൻലാൽ മടങ്ങിയത്. ചടങ്ങ്​ ഉദ്​ഘാടനം ചെയ്​്​ത മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാറിനെയും ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും രൂക്ഷമായി​ വിമര്‍ശിക്കുകയും ചെയ്​തു​. 

Loading...
COMMENTS