Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമോദി ചിത്രത്തിലെ...

മോദി ചിത്രത്തിലെ ട്രെയിലറിൽ നിന്ന്​ ‘ഗോധ്ര’ നീക്കി

text_fields
bookmark_border
modi-film
cancel

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​തി​വൃ​ത്ത​മാ​യ ബോ​ളി​വു​ഡ്​ ചി​ത്രം ‘പി.​എം ന​രേ​ന്ദ്ര മോ​ദി’​യു​ടെ ട്രെ​യി​ല​റി​ൽ​നി​ന്ന്​ ഗോ​ധ്ര പ​രാ​മ​ർ​ശം ഒ​ഴി​വാ​ക്കി. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ മും​ബൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ മു​മ്പി​ൽ ട്രെ​യി​ല​ർ പ്ര​കാ​ശ​നം ചെ​യ്​​ത​പ്പോ​ഴു​ള്ള രം​ഗ​മാ​ണ്​ വ്യാ​ഴാ​ഴ്​​ച ഒാ​ൺ​ലൈ​നു​ക​ളി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും നീ​ക്കം ചെ​യ്​​ത​ത്.

ചി​ത്ര​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക‍​െൻറ വേ​ഷ​മി​ട്ട ദ​ർ​ഷ​ൻ കു​മാ​ർ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യാ​യ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തോ​ട്​ അ​ഭി​മു​ഖ​ത്തി​നി​ടെ ചോ​ദി​ക്കു​ന്ന ചോ​ദ്യ​മാ​ണ്​ കാ​ണാ​താ​യ​ത്. ‘നി​ങ്ങ​ളി​ന്നു​വ​രെ ഗോ​ധ്ര വി​ഷ​യ​ത്തി​ൽ മാ​പ്പു​പ​റ​യാ​ത്ത​തെ​ന്തു​കൊ​ണ്ടെ​ന്ന’ ചോ​ദ്യ​മാ​യി​രു​ന്നു അ​ത്. ഗോ​ധ്ര പ​രാ​മ​ർ​ശം ട്രെ​യി​ല​റി​ൽ ​നി​ന്ന്​ നീ​ക്കം ചെ​യ്​​ത​താ​യി അ​റി​യി​ല്ലെ​ന്നാ​ണ്​ ഇ​​തി​നെ​ക്കു​റി​ച്ച ചോ​ദ്യ​ത്തി​ന്​ ചി​ത്ര​ത്തി‍​െൻറ നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ സ​ന്ദീ​പ്​ സി​ങ്​ പ്ര​തി​ക​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ്​ ചി​ത്രം സി​നി​മാ​ശാ​ല​ക​ളി​ൽ എ​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന്​ എ​ത്തു​ന്ന​തെ​ന്ന്​ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​രം സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ്​ ച​ട്ട​ത്തി​ൽ വ​രു​മോ​യെ​ന്ന്​ ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര ഗു​ഹ ട്വി​റ്റ​റി​ലൂ​ടെ പ​രി​ഹ​സി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:godhra riotmalayalam newsmovies newsModi Film
News Summary - Modi Film Trailer Godhra Riot -Movies News
Next Story