മിയ വിവാഹിതയാകുന്നു; വരൻ അശ്വിൻ ഫിലിപ്

14:28 PM
02/06/2020

നടി മിയ ജോർജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിൻ ഫിലിപ്പാണ് വരൻ. കഴിഞ്ഞ ദിവസം അശ്വിന്‍റെ വീട്ടിൽ വെച്ചാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഇതിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സെപ്തംബറിലായിരിക്കും വിവാഹം. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്. 

പാലാ സ്വദേശിനിയായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ‌ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. റെഡ് വൈൻ, അനാർക്കലി, മെമ്മറീസ്, വിശുദ്ധൻ, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്‌സ് ഡേ, അൽമല്ലു, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. 
 

Loading...
COMMENTS