മോഹൻലാൽ പക്വതയുള്ള സംഘാടകനെന്ന്​ മന്ത്രി ബാലൻ

07:06 AM
12/07/2018
ak-balanak

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ‘അമ്മ’യും വുമൺ കലക്​ടീവ്​ ഇൻ സിനിമ (ഡബ്ല്യു.സി.സി)യും തമ്മിലെ തർക്കം രൂക്ഷമാവുന്ന സാഹചര്യത്തിൽ അമ്മ പ്രസിഡൻറ്​ മോഹൻലാലിനെ പിന്തുണച്ച്​ സിനിമ വകുപ്പ്​ മന്ത്രി. പി. കേശവദേവ്​ ട്രസ്​റ്റി​​െൻറ പുരസ്​കാരദാന ചടങ്ങിലായിരുന്നു മന്ത്രി എ.കെ. ബാല​​െൻറ പരാമർശം. ‘താരങ്ങൾ ആകാശത്തിലല്ല, ജനോപകാര പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്കൊപ്പമാണെന്ന്​ തെളിയിച്ച വ്യക്​തിയാണ്​ മോഹൻലാൽ’ എന്ന്​ പറഞ്ഞ ബാലൻ, ‘പക്വതയാർന്ന സംഘാടകൻ കൂടിയാണെന്ന്​​ ഇൗയിടെ മോഹൻലാൽ തെളിയിച്ചതായും’ ചൂണ്ടിക്കാട്ടി. 

ആരോപണ വിധേയനായ നടനെ തിരിച്ചെടുത്തെന്നാരോപിച്ച്​ നാല്​ ഡബ്ല്യു.സി.സി അംഗങ്ങൾ അമ്മയിൽനിന്ന്​ രാജിവെച്ചതിനെതുടർന്ന്​ ഉടലെടുത്ത വിവാദത്തിൽ​ സമവായമുണ്ടാക്കാൻ കഴിഞ്ഞദിവസം മോഹൻലാൽ നടത്തിയ ശ്രമം പൊളിഞ്ഞിരുന്നു. വാർത്തസമ്മേളനത്തിൽ നടിയെയും ആ​േരാപണവിധേയനായ നടനെയും ഒരുപോലെ പിന്തുണച്ച മോഹൻലാലി​​െൻറയും അമ്മയുടെയും നിലപാടി​നെതിരെ ഡബ്ല്യു.സി.സി അംഗങ്ങൾ രൂക്ഷ​വിമർശനമാണ്​ നടത്തിയത്​. 

സി.പി.എം അനുഭാവികളായ ചലച്ചിത്ര പ്രവർത്തകർ ഏറെയുള്ള കൂട്ടായ്​മയാണ്​ ഡബ്ല്യു.സി.സി. എന്നിട്ടും തർക്കത്തിൽ സർക്കാറും സി.പി.എമ്മും അമ്മയോട്​ സ്വീകരിക്കുന്ന മൃദുസമീപനം വിവാദമായിട്ടുണ്ട്​. അമ്മയെ കൈയൊഴിയാതെയാണ്​ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റും കഴിഞ്ഞ ദിവസം നിലപാട്​ പ്രഖ്യാപിച്ചത്​. 

Loading...
COMMENTS