കുറ്റകൃത്യ വിഡിയോ തൊണ്ടിയാണെങ്കിൽ ദിലീപിന്​ നൽകാനാകില്ല  –സുപ്രീംകോടതി

  • കേ​സി​ലെ രേ​ഖ​യാ​ണെ​ങ്കി​ൽ ന​ൽ​കാ​ം 

  • കേ​സ്​ ഇൗ ​മാ​സം 11ലേ​ക്ക്​ മാ​റ്റി

dileep

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ള ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ​ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ത്തി​​െൻറ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പ് പ്ര​തി​ക്ക്​ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ നി​യ​മ​വ​ശം പ​രി​ശോ​ധി​ക്കാ​നു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. ദൃ​ശ്യ​ങ്ങ​ള​ട​ങ്ങു​ന്ന മെ​മ്മ​റി കാ​ർ​ഡ്​ തൊ​ണ്ടി​യാ​ണെ​ങ്കി​ൽ ന​ൽ​കാ​നാ​വി​ല്ലെ​ന്നും കേ​സി​ലെ രേ​ഖ​യാ​ണെ​ങ്കി​ൽ മാ​ത്ര​മേ ന​ൽ​കാ​നാ​വൂ എ​ന്നും ജ​സ്​​റ്റി​സ്​ എ.​എം. ഖ​ൻ​വി​ൽ​ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന്​ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പ്​ ആ​വ​ശ്യ​പ്പെ​ട്ട്​ ന​ട​ൻ ദി​ലീ​പ്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി ഡി​സം​ബ​ർ 11ലേ​ക്ക്​ മാ​റ്റി.

ഇൗ ​മെ​മ്മ​റി കാ​ർ​ഡ്​ കേ​സി​ൽ രേ​ഖ​യാ​യി​ട്ടാ​ണോ തൊ​ണ്ടി​യാ​യി​ട്ടാ​ണോ വെ​ച്ചി​ട്ടു​ള്ള​തെ​ന്ന്​ പൊ​ലീ​സ്​ ആ​ണ് പ​റ​യേ​ണ്ട​ത്. കാ​ർ​ഡ് പൊ​ലീ​സ് റി​പ്പോ​ർ​ട്ടി​​െൻറ ഭാ​ഗ​മാ​യ രേ​ഖ​യാ​ണെ​ങ്കി​ൽ പ​ക​ർ​പ്പ് അ​വ​കാ​ശ​പ്പെ​ടാ​മെ​ന്നും അ​െ​ല്ല​ങ്കി​ൽ പ​റ്റി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. വി​വ​ര സാ​േ​ങ്ക​തി​ക വി​ദ്യാ നി​യ​മം അ​നു​സ​രി​ച്ച്​ ദി​ലീ​പി​ന് മെ​മ്മ​റി കാ​ർ​ഡ് പ​ക​ർ​പ്പി​ന് അ​വ​കാ​ശ​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഡി​സം​ബ​ർ 11ന്​ ​വാ​ദം കേ​ൾ​ക്ക​ു​മെ​ന്ന്​ അ​റി​യി​ച്ച സു​പ്രീം​കോ​ട​തി ക​ക്ഷി​ക​ൾ​ക്ക്​ നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​ല്ല. 

തെ​ളി​വ്​ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം ന​ടി​യെ പീ​ഡി​പ്പി​ച്ച​തി​​െൻറ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന മെ​മ്മ​റി കാ​ർ​ഡി​​െൻറ പ​ക​ർ​പ്പ് ല​ഭി​ക്കാ​ൻ ദി​ലീ​പി​ന്​ അ​വ​കാ​ശ​മു​ണ്ടെ​ന്ന്​ ന​ട​ന്​ വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ രോ​ഹ​ത​​ഗി വാ​ദി​ച്ചു. വി​വാ​ഹ ബ​ന്ധം തെ​റ്റി​ച്ച​തി​ന്​ ന​ടി​യോ​ട് ദി​ലീ​പി​ന്​ വി​രോ​ധ​മു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സ് കേ​സ്. കേ​സി​ൽ ദി​ലീ​പി​നൊ​പ്പം പ്ര​തി​യാ​യ അ​ഭി​ഭാ​ഷ​ക​നാ​ണ്​ മെ​മ്മ​റി കാ​ർ​ഡ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. 

ഓ​ടു​ന്ന കാ​റി​ൽ ചി​ത്രീ​ക​രി​ച്ചു എ​ന്ന്​ പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ത​ങ്ങ​ൾ പ​രി​േ​ശാ​ധി​ച്ച​പ്പോ​ൾ നി​ർ​ത്തി​യി​ട്ട കാ​റി​ലാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യെ​ന്നും പ​ല ഭാ​ഗ​ങ്ങ​ളി​ലും എ​ഡി​റ്റി​ങ്​​ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ആ​ർ​ക്കും ഒ​രു മെ​മ്മ​റി കാ​ർ​ഡ് മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ വാ​ങ്ങി ന​ൽ​കാ​മെ​ന്നു​മൊ​ക്കെ​യു​ള്ള വാ​ദ​വും അ​ഭി​ഭാ​ഷ​ക​ൻ നി​ര​ത്തി. 

എ​ന്നാ​ൽ, പ്ര​തി​ക്ക് കാ​ർ​ഡ്​ പ​രി​ശോ​ധി​ക്കാ​നാ​യി ന​ൽ​കാ​മെ​ങ്കി​ലും മെ​മ്മ​റി കാ​ർ​ഡി​​െൻറ പ​ക​ർ​പ്പ് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നു​വേ​ണ്ടി  അ​ഭി​ഭാ​ഷ​ക​ൻ ഹ​​രി​​ൻ പി. ​റാ​വ​ൽ വാ​ദി​ച്ചു. 
ഗു​രു​ത​ര​മാ​യ കേ​സ് ആ​യ​തി​നാ​ൽ വി​ഡി​യോ​ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പ്​ ദി​ലീ​പി​ന്​ ന​ൽ​കാ​നാ​വി​െ​ല്ല​ന്നും റാ​വേ​ൽ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​വേ​ണ്ടി സ്​​റ്റാ​ൻ​ഡി​ങ്​​ ​േകാ​ൺ​സ​ൽ ജി. ​പ്ര​കാ​ശും ഹാ​ജ​രാ​യി.

Loading...
COMMENTS