Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമീ ടു: നടൻ അർജുനെതിരെ...

മീ ടു: നടൻ അർജുനെതിരെ വീണ്ടും പരാതി

text_fields
bookmark_border
arjun sarja-entertainment news
cancel

ബം​ഗ​ളൂ​രു: ത​മി​ഴ് ന​ട​ൻ അ​ർ​ജു​ൻ സ​ർ​ജ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്നും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നു​മു​ള്ള മ​ല​യാ​ളി​യാ​യ ക​ന്ന​ട ന​ടി ശ്രു​തി ഹ​രി​ഹ​ര‍ന്‍റെ മീ ​ടു വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ മ​റ്റൊ​രു സ്ത്രീ​യും ന​ട​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

പേ​രു​വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത സ്ത്രീ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ​ത്. 15വ​ർ​ഷം മു​മ്പ് അ​ർ​ജു​ൻ സ​ർ​ജ അ​ഭി​ന​യി​ച്ച അ​ർ​ജു​നു​ഡു എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ചി​ത്ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നി​ച്ചു​ള്ള രം​ഗ​ത്തി​ലാ​ണ് ഇ​വ​ർ അ​ഭി​ന​യി​ച്ച​ത്. ത​ന്നോ​ട് മു​റി​യി​ലേ​ക്ക് വ​രാ​ൻ അ​ർ​ജു​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

ത​നി​ക്കെ​തി​രെ ആ​രാ​പ​ണം ഉ​ന്ന​യി​ച്ച ന​ടി ശ്രു​തി ഹ​രി​ഹ​ര​നെ​തി​രെ മാ​ന​ന​ഷ്​​​ട​കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് ന​ട​ൻ അ​ർ​ജു​ൻ വ്യ​ക്ത​മാ​ക്കി. ഒാ​രോ സീ​നും ന​ന്നാ​ക്കു​ന്ന​തി​നാ​യി താ​ൻ ഒ​പ്പം അ​ഭി​ന​യി​ക്കു​ന്ന​വ​രു​മാ​യി സം​സാ​രി​ക്കാ​റു​ണ്ട്. സ്ത്രീ​ക​ളെ തെ​റ്റാ​യി സ്പ​ർ​ശി​ക്കാ​നാ​യി സി​നി​മ പ്ര​ഫ​ഷ​നെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള മോ​ശം മാ​ന​സി​കാ​വ​സ്ഥ ത​നി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​സ്മ​യ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ർ​ജു​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റിയെന്നാ​യി​രു​ന്നു ശ്രു​തി ഹ​രി​ഹ​ര‍​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsMe Tooentertainment newsActor Arjun sarjasruti hariharan
News Summary - Me too: New Compliant against Actor Arjun Sarja -Movies News
Next Story