മീ ​ടൂ ആ​രോ​പ​ണം: വ​നി​ത സം​ഘ​ട​ന​ക്കെ​തി​രെ കിം ​കി ഡു​ക്​ നി​യ​മ​ന​ട​പ​ടി​ക്ക്​

23:34 PM
10/03/2019
kim-ki-duk

സോ​ൾ: മീ ​ടൂ ആ​രോ​പ​ണം വ​​ഴി ത​ന്നെ അ​പ​മാ​നി​ച്ചെ​ന്നാ​രോ​പി​ച്ച്​ പ്ര​ശ​സ്​​ത ദ​ക്ഷി​ണ കൊ​റി​യ​ൻ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ കിം ​കി ഡു​ക്​ നി​യ​മ​ന​ട​പ​ടി​ക്ക്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വ​നി​താ​വ​കാ​ശ സം​ഘ​ട​ന​ക്കെ​തി​െ​ര സോ​ളി​ലെ കോ​ട​തി​യി​ൽ അ​ദ്ദേ​ഹം കേ​സ്​ ഫ​യ​ൽ ചെ​യ്​​തു. 2017ലാ​ണ്​ ഡു​കി​​നെ​തി​രെ ഒ​രു അ​ഭി​നേ​ത്രി രം​ഗ​ത്തു​വ​ന്ന​ത്.

മോ​ബി​യ​സ്​ എ​ന്ന ചി​ത്ര​ത്തി​​െൻറ ഷൂ​ട്ടി​ങ്ങി​നി​ടെ പ​ല​ത​വ​ണ ശാ​രീ​രി​ക, മാ​ന​സി​ക പീ​ഡ​ന​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​ക്കി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. തി​ര​ക്ക​ഥ​യി​ലി​ല്ലാ​ത്ത അ​ശ്ലീ​ല​രം​ഗ​ങ്ങ​ൾ അ​ഭി​ന​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്നും മ​ർ​ദി​ച്ചെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പി​ന്നീ​ട്​ ചി​ത്ര​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ അ​വ​ർ ആ​രോ​പി​ച്ച​ത്.

വി​ചാ​ര​ണ​ക്കൊ​ടു​വി​ൽ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്​ തെ​ളി​വി​ല്ലെ​ന്നു​ പ​റ​ഞ്ഞ്​ കോ​ട​തി കിം ​കി ഡു​കി​െ​ന കു​റ്റ​മു​ക്ത​നാ​ക്കി. എ​ന്നാ​ൽ, ശാ​രീ​രി​ക അ​തി​ക്ര​മ​ത്തി​ന്​ 4600 ഡോ​ള​ർ ശി​ക്ഷ വി​ധി​ച്ചു. ന​ടി​ക്ക​ു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങു​ക​യും പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ​ചെ​യ്​​ത വി​മ​ൻ ലി​ങ്ക്​ എ​ന്ന സം​ഘ​ട​ന​ക്കെ​തി​രെ​യാ​ണ്​ ഡു​ക്​ കേ​സ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഏ​റെ ആ​രാ​ധ​ക​രു​ള്ള സം​വി​ധാ​യ​ക​നാ​ണ്​ കിം ​കി ഡു​ക്.

Loading...
COMMENTS