Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമീ ടു: ന​ട​ൻ അ​ർ​ജു​ൻ...

മീ ടു: ന​ട​ൻ അ​ർ​ജു​ൻ സ​ർ​ജ ഹൈ​കോ​ട​തി​യി​ൽ

text_fields
bookmark_border
arjun-sarga--sruthi-harihar
cancel

ബം​ഗ​ളൂ​രു: ക​ന്ന​ട ന​ടി ശ്രു​തി ഹ​രി​ഹ​രിന്‍റെ പ​രാ​തി​യി​ൽ ത​നി​ക്കെ​തി​രെ​യു​ള്ള എ​ഫ്.​ഐ.​ആ​ർ. റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ട്ട് ന​ട​ൻ അ​ർ​ജു​ൻ സ​ർ​ജ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യെ​ന്ന മീ ​ടു വെ​ളി​പ്പെ​ടു​ത്ത​ലി​നു​ ശേ​ഷം ശ്രു​തി ഹ​രി​ഹ​ര​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ബ​ൺ പാ​ർ​ക്ക് പൊ​ലീ​സ് ഒ​ക്ടോ​ബ​ർ 27നാ​ണ് ന​ട​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന​ശ്ര​മ​ത്തി​ന് എ​ഫ്.​ഐ.​ആ​ർ ത​യാ​റാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം സം​സ്ഥാ​ന വ​നി​ത ക​മീ​ഷ​നും അ​ർ​ജു​നെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. വാ​സ്ത​വ​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ത്തി​ൽ ന​ടി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി താ​ൻ മു​ന്നോ​ട്ടു​ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നെ നേ​രി​ടു​ന്ന​തി​നാ​യി ന​ൽ​കി​യ വ്യാ​ജ പ​രാ​തി​യാ​ണെ​ന്നാ​ണ് അ​ർ​ജു​ൻ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​രാ​തി​യി​ൽ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും എ​ഫ്.​ഐ.​ആ​റി​നു​മേ​ലു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്നും അ​ർ​ജു​ൻ ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newssruthi hariharanMe TooActor Arjun sarja
News Summary - Me Too: Actor Arjun Sarja Sruthi Hariharan -Movies News
Next Story