ലോക്​ഡൗണിലും ലോക്കാകാതെ ‘മരുന്ന്​’

11:33 AM
23/05/2020

കോഴിക്കോട്​: ലോക്​ഡൗൺ കാലത്ത്​​ വീട്ടിലിരിക്കുന്നതി​​െൻറ സന്ദേശവും പ്രാധാന്യവും പകർന്ന്​ പ്രവി നായർ ഒരുക്കിയ ഹ്രസ്വ ചിത്രം ‘മരുന്ന്​ ശ്രദ്ധേയമാകുന്നു. ദിനേഷ്​ പണിക്കർ, നിർമൽ പാലാഴി എന്നിവരാണ്​ ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്​.

അഭിനേതാക്കളെയെല്ലാം സ്വന്തം വീടുകളിൽ തന്നെ അഭിനയിപ്പിച്ചാണ്​ തിരക്കഥാകൃത്തും സംവിധായകനുമായ പ്രവി നായർ ലോക്​ഡൗൺ കാലത്തും ക്രിയേറ്റിവിറ്റിക്ക്​ ലോക്കിലെന്ന്​ പ്രഖ്യാപിച്ചത്​. തിരുവനന്തപുരത്ത് നിന്നും ദിനേശ് പണിക്കർ, കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നും നിര്‍മ്മല്‍ പാലാഴി, ജൗഹര്‍, കനേഷ്, സതീഷ് അമ്പാടി, തൃശൂരിൽ നിന്ന് മഞ്ജു സുഭാഷ്​ എന്നിവർ മരുന്നിനായി ഒത്തുചേർന്നു. 

അഭിനേതാക്കളെയും പിന്നണിപ്രവർത്തകരെയുമെല്ലാം ഓൺലൈൻ വഴി സംയോജിപ്പിച്ചാണ്​ ചിത്രം ഒരുക്കിയത്​. മൂന്ന് ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. 

വിഡിയോകൾ കോഴിക്കോടുള്ള അരുൺ ആദ്യ ഘട്ട എഡിറ്റിംഗ് നടത്തി. പിന്നീട് ശബ്ദ മിശ്രണവും എഡിറ്റിംഗും ബാലുശ്ശേരിയിലുള്ള ശ്യാം അഖിൽ നിർവഹിച്ചു. ചിത്രത്തിന് വേണ്ടിയുള്ള പോസ്റ്റർ ഒരുക്കിയത് ബേപ്പൂരിൽ നിന്നുള്ള ദിനു സുന്ദറാണ്. സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ ചിത്രത്തിന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​.

Loading...
COMMENTS