Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചുവന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യങ്ങൾ'

text_fields
bookmark_border
അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചുവന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യങ്ങൾ
cancel

കൊച്ചി: തിക്താനുഭവങ്ങളുടെ വേദനമറന്ന് സിനിമയിലേക്ക് തിരികെവന്ന യുവനടിക്ക് സ്വാഗതമരുളി മഞ്ജു വര്യര്‍. ശനിയാഴ്ച കൊച്ചിയില്‍ ആരംഭിച്ച പുതിയ സിനിമയുടെ ഷൂട്ടിങ്ങില്‍ പങ്കെടുത്ത നടിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്കിലാണ് മഞ്ജുവിന്‍െറ പ്രതികരണം.

‘അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചുവന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം. മുറിവേല്‍പിക്കപ്പെട്ട ഒരാള്‍ക്ക് സമൂഹത്തിന് നല്‍കാനാകുന്ന ഏറ്റവും ശക്തമായ സന്ദേശമാണിത്. ആത്മാഭിമാനത്തിന്‍െറ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാം’. എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രിയപ്പെട്ടവളേ, നീ ജീവിതത്തെ ജയിച്ച നായികയാണ്. ആദ്യദിവസം മുതല്‍ അവള്‍ക്കൊപ്പം നില്‍ക്കുകയും വീണ്ടും അഭിനയത്തിലേക്ക് കൈപിടിക്കുകയും ചെയ്ത പൃഥ്വിരാജിനും അഭിനന്ദനം. രാജുവിന്‍െറയും കൂട്ടുകാരുടെയും സ്നേഹസംരക്ഷണത്തില്‍ അവള്‍ സുരക്ഷിതയും ആഹ്ളാദവതിയുമായിരിക്കുമെന്ന് ഉറപ്പുണ്ട്. അവളുടെ ചിരി കൂടുതല്‍ ഭംഗിയോടെ സ്ക്രീനില്‍ തെളിയുന്ന ആ ദിവസത്തിനുവേണ്ടി എല്ലാ മലയാളികളെയും പോലെ താനും കാത്തിരിക്കുന്നുവെന്നും മഞ്ജു കുറിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - manju warrior
Next Story