Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഞ്ജുവാര്യർ സാക്ഷരതാമിഷന്‍റെ ഗുഡ്‌വിൽ അംബാസിഡർ
text_fieldsbookmark_border
തിരുവനന്തപുരം: നടി മഞ്ജുവാര്യർ സാക്ഷരതാമിഷന്‍റെ ഗുഡ്‌വിൽ അംബാസിഡറാകും. പല കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസം നേടാന്‍ ഭാഗ്യം ലഭിക്കാതെ പോയവര്‍ക്ക് അക്ഷരത്തിന്‍റെ വെളിച്ചമൊരുക്കുകയാണ് സാക്ഷരതാമിഷന്‍ ചെയ്യുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിരവധി മനുഷ്യരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുന്നുവെന്ന് കരുതുന്നതായി മഞ്ജുവാര്യര്‍ പറഞ്ഞു.
ഔദ്യോഗികമായി സമ്പൂര്‍ണ്ണ സാക്ഷരത നേടിയെങ്കിലും സംസ്ഥാനത്തിന്‍റെ പല ഭാഗത്തും നിരക്ഷരത നിലനില്‍ക്കുന്നുണ്ടെന്ന് മനസിലാക്കി സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പിന്തുണയുണ്ടാകുമെന്നും മഞ്ജു പറഞ്ഞു.
Next Story
