Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ പേജ് മാത്രമാണ് എന്‍റെത് -മഞ്ജു വാര്യർ

text_fields
bookmark_border
manju
cancel

ഫേസ്ബുക്കിലടക്കം സമൂഹ്യ മാധ്യമങ്ങളിൽ തന്‍റെ പേരിൽ അനേകം വ്യാജ പേജുകളുള്ള കാര്യം ശ്രദ്ധയിൽപെട്ടുവെന്ന് നടി മഞ്ജു വാര്യർ. പ്രേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിന്  ഒരു വെരിഫൈഡ് ഫേസ്ബുക്ക് പേജ് മാത്രമാണുള്ളത്. പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വരുന്ന ഓരോ പോസ്റ്റും തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നും തന്നെ സ്നേഹിക്കുന്ന തന്‍റെ വാക്കുകൾ ശ്രദ്ധിക്കുന്ന ഓരോരുത്തരും അറിയണമെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

‌

എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്നെ ഏറെ സ്നേഹിക്കുന്ന പ്രേക്ഷകരെ ഒരു കാര്യം അറിയിക്കാനാണീ കുറിപ്പ്. ഫേസ്ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും എന്റെ പേരിൽ വ്യാജമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള അനേകം പേജുകളെക്കുറിച്ച് അറിഞ്ഞു. അതെന്തിനാണെന്ന് എനിക്ക് അറിയില്ല. പ്രേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി എനിക്ക് ഒരേ ഒരു VERIFIED FACEBOOK PAGE മാത്രമേ ഉള്ളൂ. നിങ്ങൾ കാണുന്ന blue tick അടയാളം ആണ് ഇതിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത് എന്നും മറ്റ് പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വരുന്ന ഓരോ പോസ്റ്റും എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നും എന്നെ സ്നേഹിക്കുന്ന, എന്റെ വാക്കുകൾ ശ്രദ്ധിക്കുന്ന ഓരോരുത്തരും അറിയണം എന്നെനിക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രാർത്ഥനയും പ്രോത്സാഹനവും ആണ് എന്നും എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. എന്നും ഇതുപോലെ എന്റെ ശക്തിയായി കൂടെയുണ്ടാകണമെന്നും പ്രാർത്ഥിക്കുന്നു.
സ്നേഹപൂർവം...

നിങ്ങളുടെ സ്വന്തം
മഞ്ജു വാര്യർ.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manju Warrier on Fake Facebook Page-Movie News
Next Story