ഒാണസദ്യ ഉണ്ട്, ധൈര്യം പകർന്ന് മമ്മൂട്ടി
text_fieldsതിരുവോണനാളിൽ പ്രളയ കെടുതിയിൽ പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ കാണാൻ ചലച്ചിത്ര താരം മമ്മൂട്ടി എത്തി. എറണാകുളം വരാപ്പുഴയിലെ ക്യാമ്പിൽ എത്തിയ അദ്ദേഹം അംഗങ്ങൾക്കൊപ്പം ഓണസദ്യയും ഉണ്ടു. കൊടുങ്ങല്ലൂർ, മാള എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും മമ്മൂട്ടി സന്ദര്‍ശിച്ചു.

തൃശൂർ ജില്ലയിലെ പൊയ്യ, കോട്ടപ്പുറം എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ രാവിലെ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. സിനിമകളിൽ മാത്രം കാണുന്ന താരത്തെ നേരിൽ കാണാനായതിന്‍റെ സന്തോഷത്തിലായിരുന്നു പലരും. നഷ്ടപെട്ടതെല്ലാം തിരിച്ചു പിടിക്കാൻ മനോധൈര്യം ഉള്ളവരായിരിക്കണമെന്ന് അദ്ദേഹം ക്യാമ്പ് അംഗങ്ങളോട് പറഞ്ഞു.
ചലച്ചിത്ര താരങ്ങളായ നാദിർഷ, രമേശ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
