Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആളൂരിന്‍റെ സിനിമ: ഒരു...

ആളൂരിന്‍റെ സിനിമ: ഒരു കരാറുമി​ല്ലെന്ന് മമ്മൂട്ടി

text_fields
bookmark_border
mammootty.
cancel


തൃശൂർ: നടി ആക്രമണം ഇതിവൃത്തമാക്കി അഡ്വ. ആളൂരിന്‍റെ സിനിമയുമായി ബന്ധ​െപ്പട്ട്​ ഒരു കരാറിലും ഏർപ്പെട്ടിട്ടി​െല്ലന്ന്​ മമ്മൂട്ടിയുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്​തമാക്കി. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നേരിട്ടും ഫോണിലുമായി അനുമതി തേടിയിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകൻ സലിം ഇന്ത്യ നടത്തിയ പ്രസ്താവനയാണ് മമ്മൂട്ടി തള്ളിയത്. ഏതെങ്കിലും സാഹചര്യത്തില്‍ മലയാള താരങ്ങള്‍  ഒഴിഞ്ഞാല്‍, ബോളിവുഡ്​ താരങ്ങളെ എത്തിക്കുമെന്നും ആളൂര്‍  വ്യക്തമാക്കിയിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവം ആസ്​പദമാക്കി ‘അവാസ്തവം’ എന്ന സിനിമ നിര്‍മിക്കുമെന്ന് തൃശൂരിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആളൂര്‍ വ്യക്തമാക്കിയത്. പ്രധാന നടൻ, തിരക്കഥ, സംഭാഷണം ആളൂർ. സംവിധാനം സലിം ഇന്ത്യ​​. 

നടിയെ ആക്രമിക്കുന്നത്​ മുതൽ ദിലീപ് ജയില്‍ മോചിതനാവുന്നതുവരെ സിനിമയില്‍  ഉണ്ടാകും. പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത ആളൂർ ആ വേഷം തന്നെ അഭിനയിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയായി ദിലീപ്​, പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ചേരി  ശ്രീധരന്‍ നായരായി മമ്മൂട്ടി, എ.ഡി.ജി.പി ബി. സന്ധ്യയായി വരലക്ഷ്മി എന്നിവര്‍ അഭിനയിക്കുമെന്ന് ആളൂര്‍ അവകാശപ്പെട്ടത്. 

പത്തു കോടി ചെലവഴിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിന്​ മുന്നോടിയായി നൂറുകോടിയിലേറെ സ്വരൂപിച്ച് ഐഡിയല്‍ ക്രിയേഷന്‍സ് എന്ന നിർമാണ യൂനിറ്റും ഒരുക്കുന്നുണ്ട്​. എന്നാൽ നിക്ഷേപകർ ആരെന്ന് സലിം ഇന്ത്യയോ ആളൂരോ​ വ്യക്തമാക്കിയിട്ടില്ല. 

സിനിമക്ക്​ അഞ്ചു കോടി  ദിലീപ് വാഗ്ദാനം ചെയ്തിരുന്നു. ഇത്​ വിവാദമായ സാഹചര്യത്തില്‍ സ്വീകരിക്കില്ല. മുഖ്യപ്രതിയായ പള്‍സർ സുനിയുടെ അഭിഭാഷകനായിരുന്ന താൻ കേസ്​വിവാദമായ സാഹചര്യത്തില്‍ പള്‍സറിന് നീതി ലഭിക്കില്ലെന്ന സാഹചര്യത്തിലാണ്​ വക്കാലത്ത് ഒഴിഞ്ഞതെന്നും ആളൂര്‍  വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottymalayalam filmadv. ba alooractress attack casemovies newsAvasthavamActor Dileep
News Summary - Mammootty Rejected Adv, BA Aloor Malayalam film Vasthavam Agreement -Movies News
Next Story