Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധീരജവാന് ആദരാഞ്ജലി അർപ്പിക്കാൻ മമ്മൂട്ടിയെത്തി

text_fields
bookmark_border
Mammootty
cancel

കൽപറ്റ: കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വി.വി. വസന്തകുമാറിന് ആദരാഞ്ജലിയർപ്പിക്കാൻ മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി വയനാട്ടിലെത്തി.

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നിന്ന് തൃക്കൈപ്പറ്റ മുക്കം കുന്നിലെ വസന്തകുമാറിന്റെ വാഴക്കണ്ടി തറവാട്ടിലെത്തിയ മമ്മൂട്ടി ജവാന്‍റെ ഭാര്യ ഷീനയെയും അമ്മ ശാന്തയെയും മക്കളെയും ആശ്വസിപ്പിക്കുകയും അനുശോചനം അർപ്പിക്കുകയും ചെയ്തു.

തറവാട്ട് വീടിനോടു ചേർന്ന വസന്ത്കുമാറിന്റെ സ്മൃതികുടീരത്തിൽ മമ്മൂട്ടി റീത്ത് സമർപ്പിച്ചു. വയനാട്ടുകാരനായ നടൻ അബു സലീമിനും സുഹൃത്ത് ബാദുഷക്കും ഒപ്പമാണ് മമ്മൂട്ടി രാവിലെ പതിനൊന്നരയോടെ മുക്കംകുന്നിൽ എത്തിയത്. എറണാകുളത്ത് നിന്ന് വിമാനമാർഗം കരിപ്പൂരിലെത്തിയ ശേഷം വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു. ജവാന്‍റെ കുടുംബത്തെ സന്ദർശിച്ച് വൈകാതെ ലൊക്കേഷനിലേക്ക് മടങ്ങുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty Pay Tribute to Vasanthakumar-Mammootty
Next Story