ചരിത്രം കുറിച്ച് മമ്മൂട്ടി; മൂന്ന് ഭാഷകളിൽ ഫിലിം ഫെയർ നോമിനേഷൻ

  • ഒരു നടന്‍റെ മൂന്ന് ഭാഷകളിലെ ചിത്രങ്ങൾക്ക് നോമിനേഷൻ നേടുന്നത് ആദ്യം

13:21 PM
18/11/2019
mammootty film unda, peranbu, yatra

മമ്മൂട്ടി നായകനായി മൂന്ന് ഭാഷകളിൽ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങൾക്ക് ഫിലിം ഫെയർ അവാർഡിന് നോമിനേഷൻ. ഫിലിം ഫെയറിന്‍റെ 66 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നടന്‍റെ മൂന്ന് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്ക് നോമിനേഷൻ നേടിയിരിക്കുന്നത്. 

ഖാലിദ് റഹ്മാന്‍റെ ഉണ്ട (മലയാളം), റാമിന്‍റെ പേരൻപ് (തമിഴ്), വൈ.എസ്.ആറിന്‍റെ ജീവിത കഥ പറയുന്ന യാത്ര (തെലുങ്ക്) എന്നീ ചിത്രങ്ങളാണ് മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡിന് ശിപാർശ ചെയ്തിട്ടുള്ളത്. 

mammootty
മമ്മൂട്ടി ചിത്രം ൈഷലോക്കിന്‍റെ സംവിധായകൻ അജയ് വാസുദേവാണ് ഫേസ്ബുക്കിലൂടെ വാർത്ത പുറത്തുവിട്ടത്. ൈഷലോക്ക് ക്രിസ്തുമസിന് തിയറ്ററിലെത്തും. 

ഉണ്ട, പേരൻപ്, യാത്ര എന്നീ ചിത്രങ്ങൾ മികച്ച പ്രേക്ഷക പ്രശംസകളും നിരൂപണവും നേടിയ ചിത്രങ്ങളാണ്. 50 വർഷം നീണ്ട സിനിമാ അഭിനയ കരിയറിൽ 12 തവണ ഫിലിം ഫെയർ അവാർഡുകൾ മമ്മൂട്ടി നേടിയിട്ടുണ്ട്. 

Loading...
COMMENTS