വീണ്ടും ട്രെൻഡിങ്ങായി മമ്മൂട്ടിയുടെ മാമാങ്കം ലുക്ക്

20:06 PM
10/06/2019
Mamangam look

ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്ക് പുറത്ത്.  മമ്മൂട്ടി തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി മുൻ നിര സിനിമാതാരങ്ങളും പോസ്റ്റർ പങ്കുവെച്ചു.

കാവ്യ ഫിലിംസിൻെറ ബാനറിൽ വേണു കുന്നപ്പള്ളിയാണ് വമ്പൻ ബജറ്റിൽ മാമാങ്കം നിർമ്മിക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. വിദേശ രാജ്യങ്ങളിലും വലിയ രീതിയിൽ റിലീസ്​ ചെയ്യാനാണ്​ അണിയറക്കാർ ഉദ്ദേശിക്കുന്നത്​. ശ്യാം കൗശലാണ് ചിത്രത്തിൻെറ സംഘട്ടനം നിർവഹിച്ചത്​.

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റാണ് കലാ സംവിധായകൻ മാമാങ്കത്തിനായി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചത്​. ആയിരത്തോളം തൊഴിലാളികള്‍ നാല് മാസം കൊണ്ടാണ് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ചിത്രത്തെ കുറിച്ച് കൂടുതൽ പ്രതീക്ഷകളാണ് നൽകുന്നത്.

കനിഹ, സിദ്ധിഖ്, പ്രാചി തെഹ്‍ലാൻ, ഉണ്ണി മുകുന്ദൻ, അനു സിത്താര സുദേവ് നായർ, തരുൺ അറോറ, മാസ്റ്റർ അച്ചുതൻ തുടങ്ങി വമ്പൻ താരനിരയാണ്​ ചിത്രത്തിൽ എത്തുന്നത്​.

 

Loading...
COMMENTS