Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമലയാള സിനിമ...

മലയാള സിനിമ ക്രിമിനലുകൾ കൈയടക്കി -മന്ത്രി സുധാകരൻ

text_fields
bookmark_border
G-Sudhakaran
cancel

കോട്ടയം: മലയാള സിനിമയുടെ നല്ലൊരുഭാഗവും ​ക്രിമിനലുകൾ കൈയടക്കിയിരിക്കുകയാണെന്ന്​ മന്ത്രി ജി.സുധാകരൻ. പണശേഖരണം, നിർമാണം, അഭിനയം, സംവിധാനം സാങ്കേതിക മേഖല എന്നിവയിലെല്ലാം ക്രിമിനലുകൾ കടന്നുകയറി. ഇതിനുവെളിയിലുള്ള ഏർ​പ്പാടുകളിലും ക്രിമിനൽവത്കരണമാണ്​. മലയാളികൾക്ക്​ ഇത്​ അപമാനമാണ്​. സാഹിത്യ പ്രവർത്തക സഹകരണസംഘത്തി​​െൻറ എൻ.ബി.എസ് പുസ്​തകോത്സവം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെറ്റുകൾ ചൂണ്ടിക്കാ​ട്ടേണ്ടത്​ കലാകാരൻമാരു​െട ചുമതലയായിരുന്നു. ഇപ്പോഴിത്​ നടക്കുന്നില്ല. രാഷ്​ട്രീയക്കാരെ ഭൂരിഭാഗത്തിനും പുച്ഛ​മാണ്​. എന്നാൽ, ആവശ്യം വരു​േമ്പാൾ രാഷ്​ട്രീയക്കാരു​െട അടുത്തുവന്ന ്​നിലവിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജി. സുധാകരൻ രചിച്ച ‘ഉന്നതങ്ങളിലെ പൊള്ളമനുഷ്യൻ’, ’അറേബ്യൻ പണിക്കാർ’ എന്നീ കവിതാ സമാഹാരങ്ങൾ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. മാതൃകകൾ കാണിക്കേണ്ടവർ അതു കാണിക്കാത്തതാണ്​ സമൂഹം നേരിടു​ന്ന പ്രശ്​നം. സുധാകരൻ പലപ്പോഴും ഇതിൽനിന്ന്​ വേറിട്ടുനിൽക്കുകയാണെന്നും പൊലീസ്​ അകമ്പടി അദ്ദേഹം ഒഴിവാക്കിയത്​ എല്ലാവർക്കും മാതൃകയാണെന്നും അടൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam cinemag sudhakaranmalayalam newsmovie news
News Summary - Malayalam Cinema G Sudhakaran -Movie News
Next Story