പുരസ്കാരങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് മേജർ രവി 

11:31 AM
24/12/2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിച്ച സുഡാനി ഫ്രം നൈജീരിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി. പുരസ്‌കാരങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

‘സുഡാനി ഫ്രം നൈജീരിയ’ ചിത്രത്തിന്‍റെ സംവിധായകൻ സകരിയ, തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളായ ഷൈജു ഖാലിദ്, സമീർ താഹിർ, നടി സാവിത്രി ശ്രീധരൻ എന്നിവരാണ് ചടങ്ങ് ബഹിഷ്കരിച്ചത്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. മികച്ച നവാഗത സംവിധായകൻ, മികച്ച നടൻ, മികച്ച സ്വഭാവ നടി, തിരക്കഥ, ജനപ്രീതിയും കലാമേന്‍മയുമുള്ള ചിത്രം എന്നീ വിഭാഗത്തിലാണ് സുഡാനിക്ക് അവാർഡ് ലഭിച്ചത്. 

Loading...
COMMENTS