മഹേഷ് ബാബു കിടിലൻ ലുക്കിൽ; മഹർഷിയുടെ ടീസർ പുറത്ത്

17:45 PM
06/04/2019
mahesh-babu-maharshi

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു നായകനാകുന്ന ചിത്രം മഹർഷിയുടെ ടീസർ പുറത്ത്. വംശി പൈടിപള്ളി‍യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ എന്‍റർടെയ്നറായിരിക്കും ചിത്രമെന്ന് അണിയറക്കാർ പറയുന്നു. 

പൂജ ഹെഗ്ഡെയാണ് നായിക. മീനാക്ഷി ദീക്ഷിത്, സൊനാൽ ചൗഹാൻ, അല്ലരി നരേഷ്, ജഗപതി ബാബു, രാജേന്ദ്ര പ്രസാദ്, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. 

വംശി തന്നെയാണ് തിരക്കഥയും നിർവഹിച്ചിട്ടുള്ളത്. മലയാളി കെ.യു മോഹനനാണ് ഛായാഗ്രഹണം. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം. മഹർഷി മെയ് ഒമ്പതിന് തിയേറ്ററിലെത്തും. 

മഹേഷ് ബാബു നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഭരത് അനെ നേനു എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. 

Loading...
COMMENTS